Shamna Kasim : ബ്ലൂ സാരിയില്‍ മനോഹരിയായി ഷംന കാസിം; വൈറലായി ചിത്രങ്ങള്‍...

By Web Team  |  First Published Aug 27, 2022, 9:41 AM IST

ഷംന തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇളം നീല നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് ഷംന. 


മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ തന്നെ ശ്രദ്ധേയായ നടിയാണ് ഷംന കാസിം. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ഷംന തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ സാരിയിലുള്ള ഷംനയുടെ മനോഹരമായ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഷംന തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇളം നീല നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് ഷംന. സ്ട്രിപ് ഡിസൈൻ ആണ്  സാരിയുടെ പ്രത്യേകത. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Shamna Kkasim ( purnaa ) (@shamnakasim)

 

ഇളം നീലയ്ക്കൊപ്പം വയലറ്റ്, പിങ്ക്, മെറൂണ്‍ നിറങ്ങളും സാരിയില്‍ കാണാം. ബോർഡറിൽ ബീഡ്സ് വർക്കുകളുണ്ട്. സ്ലീവ്‌ലസ് ബ്ലൗസ് ആണ് ഇതിനൊപ്പം ഷംന പെയർ ചെയ്തത്. ഡീപ് നെക്കുള്ള ബ്ലൗസിൽ എംബ്രോയ്ഡറിയും വരുന്നുണ്ട്. ഇസ ഡിസൈനർ സ്റ്റുഡിയോയാണ് ഷംനയ്ക്കായി ഈ കോസ്റ്റ്യൂം ഒരുക്കിയത്. 

മനോഹരമായ ഒരു ചോക്കറും വളയുമാണ് ആക്സസറൈസ് ചെയ്തത്. പ്രിയങ്കയാണ് സ്റ്റൈലിങ് ചെയ്തത്. അതേസമയം താന്‍ വിവാഹിതയാകുന്ന വിവരം ഷംന അടുത്തിടെയാണ് ആരാധകരോട് പങ്കുവച്ചത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ.

 

Also Read: സ്റ്റൈലിഷ് മെറ്റേണിറ്റ് വെയറില്‍ ആലിയ ഭട്ട്; വീഡിയോ

click me!