വ്യക്തികളുടെ അഭിരുചികള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ശീലങ്ങള്‍ എല്ലാം വ്യത്യസ്തമായിരിക്കും. ഇത് മനസിലാവുകയും ഇതിനോട് ചേര്‍ന്നുപോവുകയും ചെയ്യുന്ന പങ്കാളിയല്ല എങ്കില്‍ തീര്‍ച്ചയായും ദാമ്പത്യം പരാജയപ്പെടാം. മറിച്ചാണെങ്കില്‍ വിജയകരമായ ദാമ്പത്യം ലഭിക്കുകയും ചെയ്യാം.
വിവാഹമെന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വഴിത്തിരിവ് തന്നെയാണ് ഏവരെയും അപേക്ഷിച്ച്. ഏറെ ചിന്തിച്ചും പരസ്പരം മനസിലാക്കിയും വേണം യഥാര്‍ത്ഥത്തില്‍ ഓരോരുത്തരും തങ്ങള്‍ക്ക് യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ. അല്ലെങ്കില്‍ പിന്നീടുള്ള ജീവിതത്തില്‍ ഇത് തിരിച്ചടിയായി വരാം.
വ്യക്തികളുടെ അഭിരുചികള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ശീലങ്ങള്‍ എല്ലാം വ്യത്യസ്തമായിരിക്കും. ഇത് മനസിലാവുകയും ഇതിനോട് ചേര്‍ന്നുപോവുകയും ചെയ്യുന്ന പങ്കാളിയല്ല എങ്കില്‍ തീര്‍ച്ചയായും ദാമ്പത്യം പരാജയപ്പെടാം. മറിച്ചാണെങ്കില്‍ വിജയകരമായ ദാമ്പത്യം ലഭിക്കുകയും ചെയ്യാം. ഇത്തരത്തില്‍ തന്‍റെ അനുഭവം വിവരിക്കുകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂര്‍.
undefined
'കോഫി വിത്ത് കരണ്‍ സീസണ്‍ 7'ല്‍ പങ്കെടുക്കവെയാണ് ഷാഹിദ് തന്‍റെ വിവാഹത്തെ കുറിച്ച് തുറന്നുപറഞ്ഞത്. താൻ വെജിറ്റേറിയൻ ആയതിനാലും മദ്യപിക്കാത്ത ആളായതിനാലും വിവാഹം ഒത്തുവരാൻ പാടായിരുന്നു എന്നാണ് ഷാഹിദ് വെളിപ്പെടുത്തുന്നത്.
'വിവാഹമെന്നാല്‍ എല്ലാവരെയും സംബന്ധിച്ച് ശരീരത്തിന് പുറത്ത് കടന്നിട്ടുള്ളത് പോലൊരു അനുഭവം വരെ ആയേക്കാം. എനിക്ക് പക്ഷേ വിവാഹം ലളിതമായ സംഗതിയായിരുന്നു. എനിക്ക് കൃത്യമായും രണ്ട് വശങ്ങളുണ്ട്. ഒന്ന് ഒരു നടനെന്ന നിലയില്‍ ആളുകള്‍ നോക്കിക്കാണുന്ന, താരശോഭയുള്ള ഒരു വശം. രണ്ട് ഒതുങ്ങിക്കൂടിയ പ്രകൃതവും ആത്മീയതയുമൊക്കെയുള്ള മറ്റൊരു വശം. ഞാൻ ആഴത്തില്‍ വിശ്വാസങ്ങളുള്ളൊരു ആളാണ്. വെജിറ്റേറിയനാണ്. മദ്യപിക്കില്ല. ഇതെല്ലാം മനസിലാക്കുന്നൊരാളെ കണ്ടെത്തല്‍ വലിയ ബുദ്ധിമുട്ട് തന്നെയായിരുന്നു. ഞാൻ ശരിക്കും പാടുപെട്ടു എന്ന് തന്നെ പറയാം. മുപ്പത്തിനാല് വയസായിരുന്നു അന്നെനിക്ക്. പത്ത് വര്‍ഷത്തോളമായി ഞാൻ തനിയെ ആയിരുന്നു ജീവിച്ചിരുന്നത്. സെറ്റില്‍ ആകാൻ എല്ലാംകൊണ്ടും തയ്യാറായി നില്‍ക്കുകയായിരുന്നു...'- ഷാഹിദ് പറഞ്ഞു.
കുടുംബവും സുഹൃത്തുക്കളും മുഖേനയാണ് മിര രജ്പുതിനെ കാണാനായതെന്നും ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം അതാണെന്നാണ് താനിപ്പോള്‍ വിശ്വസിക്കുന്നതെന്നും ഷാഹിദ് പറഞ്ഞു.
'ജീവിതത്തിലേക്ക് എല്ലാ നല്ലതും കൊണ്ടുവരാനാണ് മീര ശ്രമിച്ചിട്ടുള്ളത്. എന്നെ നന്നായി ബാലൻസ് ചെയ്യാനും വളരെ നോര്‍മല്‍ ആയി കൈകാര്യം ചെയ്യാനും എല്ലാം മീരയ്ക്ക് കഴിഞ്ഞു. എനിക്ക് അക്കാര്യത്തിലെല്ലാം വലിയ നന്ദിയുണ്ട് മീരയോട്...'- ഷാഹിദ് പറഞ്ഞു.
കുട്ടികളുടെ കാര്യത്തിലും താൻ ഏറെ സന്തുഷ്ടനാണെന്ന് ഷാഹിദ് അഭിമുഖത്തില്‍ പറഞ്ഞു. 2015ലായിരുന്നു ഷാഹിദിന്‍റെയും മീരയുടെയും വിവാഹം. 2016ല്‍ തന്നെ ആദ്യകുഞ്ഞ് മിഷ കപൂര്‍ ജനിച്ചു. 2018ല്‍ മകൻ സെയിൻ കപൂറും ജനിച്ചു.
Also Read:- സെയ്ഫിന്‍റെ വിവാഹാലോചനയ്ക്ക് രണ്ട് തവണ 'നോ' പറഞ്ഞു; കാരണം വെളിപ്പെടുത്തി കരീന