Suhana khan: ദീപാവലി പാര്‍ട്ടിക്ക് സാരിയില്‍ തിളങ്ങി സുഹാന; കമന്‍റുമായി ഷാരൂഖ്‌ ഖാന്‍!

By Web Team  |  First Published Oct 22, 2022, 8:04 PM IST

ഓഫ് വൈറ്റ് നിറത്തിലുള്ള സീക്വിൻഡ് സാരിയും സ്ട്രാപ് ബ്ലൗസുമായിരുന്നു സുഹാന ധരിച്ചത്. ബൺ ഹെയർ സ്റ്റൈലും മിനിമലിസ്റ്റിക് ആക്സസറീസുമാണ് കുട്ടി താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കിയത്.


ബോളിവുഡ് കോളങ്ങളില്‍ സജീവ സാന്നിധ്യമാണ് ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സുഹാനയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. സുഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര സംഘടിപ്പിച്ച ദീപാവലി പാര്‍ട്ടിയിൽ സാരി ധരിച്ചെത്തിയ താരപുത്രിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. 

ഓഫ് വൈറ്റ് നിറത്തിലുള്ള സീക്വിൻഡ് സാരിയും സ്ട്രാപ് ബ്ലൗസുമായിരുന്നു സുഹാന ധരിച്ചത്. മനീഷ് മൽഹോത്ര ഡിസൈന്‍ ചെയ്ത സാരിയാണിത്. ബൺ ഹെയർ സ്റ്റൈലും മിനിമലിസ്റ്റിക് ആക്സസറീസുമാണ് കുട്ടി താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കിയത്. ചിത്രങ്ങള്‍ സുഹാന തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Suhana Khan (@suhanakhan2)

 

ചിത്രങ്ങള്‍ക്ക് നിരവധി ആരാധകര്‍ കമന്‍റ് ചെയ്തപ്പോള്‍, അക്കൂട്ടത്തില്‍ കിങ് ഖാന്‍റെ കമന്‍റുമുണ്ടായിരുന്നു. മകളെ പ്രശംസിച്ചുകൊണ്ടുള്ള കമന്‍റില്‍ സാരി ഒറ്റയ്ക്കാണോ ഉടുത്തതെന്നും ഷാരൂഖ് ചോദിച്ചു. അതിന് സുഹാന മറുപടിയും നല്‍കി, അല്ല അമ്മ ഗൗരി ഖാന്‍ എന്നായിരുന്നു സുഹാനയുടെ മറുപടി. എന്തായാലും അച്ഛന്‍റെയും മകളുടെയും ഈ സംസാരം ആരാധകര്‍ ലൈക്ക് അടിച്ച് ആഘോഷിക്കുന്നുണ്ട്. 

അതേസമയം, സുഹാനയുടെ ഈ ലുക്ക് ദീപിക പദുകോണിന്റെ പഴയൊരു ലുക്കുമായി താരതമ്യപ്പെടുത്തുകയാണ് ഒരു വിഭാഗം. സബ്യസാചി സാരിയിലുള്ള ദീപികയുടെ ലുക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് ശ്രദ്ധ നേടിയിരുന്നു. മസ്റ്റാർഡ്, ബ്ലാക് എംബ്ബല്ലിഷ്ഡ് സീക്വിൻ സാരിയായിരുന്നു അന്ന് ദീപിക ധരിച്ചത്. ഈ ലുക്കുമായി സുഹാനയ്ക്ക് സാദൃശ്യമുണ്ടെന്നാണ് ചിലരുടെ നിരീക്ഷണം.

 

ഇതോടൊപ്പം സാരിയിൽ സുഹാന കംഫർട്ടബിൾ ആയിരുന്നില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സുഹാനയുടെ മുഖത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും ചിലര്‍ പറയുന്നു.

 

Also Read: ദീപാവലി പാര്‍ട്ടിക്ക് പച്ച ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

click me!