വിദ്യാർഥിനികളുടെ ഫ്ലാഷ്‌മോബിലേക്ക് അപ്രതീക്ഷിതമായി കയറിവരുന്ന അധ്യാപകർ ഗാനത്തിലെ പ്രശസ്‌ത ഫുഡ് സ്റ്റപ്പ് കളിക്കുന്നതിലൂടെ ഫ്ലാഷ്‌മോബ് കയ്യിലെടുത്തു. സാരി ഉടുത്ത് കൂളായി വിദ്യാർഥികൾക്കിടയിലേക്ക് വന്ന അധ്യാപികമാരെ വലിയ കയ്യടികളോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്.
പത്താനിലെ 'ജൂമേ ജോ പത്താൻ' എന്ന ഗാനത്തിന് അതിമനോഹര നൃത്ത ചുവടുകൾ വച്ച് ഒരു കൂട്ടം അദ്ധ്യാപകർ.
ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളേജിലെ കൊമേഴ്‌സ് സൊസൈറ്റിയിൽ കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകരാണ് നൃത്തം ചെയ്ത് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
വിദ്യാർഥിനികളുടെ ഫ്ലാഷ്‌മോബിലേക്ക് അപ്രതീക്ഷിതമായി കയറിവരുന്ന അധ്യാപകർ ഗാനത്തിലെ പ്രശസ്‌ത ഫുഡ് സ്റ്റപ്പ് കളിക്കുന്നതിലൂടെ ഫ്ലാഷ്‌മോബ് കയ്യിലെടുത്തു. സാരി ഉടുത്ത് കൂളായി വിദ്യാർഥികൾക്കിടയിലേക്ക് വന്ന അധ്യാപികമാരെ വലിയ കയ്യടികളോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്.
undefined
അധ്യാപകരുടെ നൃത്ത വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അധ്യാപകരെ പ്രശംസിച്ച് രംഗത്തെത്തിയത്. ഫെബ്രുവരി 12നാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇതിനോടകം 1.2 മില്യൺ ആളുകൾ വിഡിയോ കണ്ടു. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ചിലർ നൽകിയിട്ടുണ്ട്. JMC യിലെ ഏറ്റവും മികച്ച പ്രൊഫസർമാർ Commacumen'23-ലെ ഫ്ലാഷ്മോബിൽ ചേരുന്ന രസകരമായ ഒരു ദിവസത്തിന്റെ ദൃശ്യങ്ങൾ എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
' നിങ്ങളെ പഠിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുന്ന അധ്യാപകരും പ്രൊഫസർമാരും എത്ര ഭാഗ്യമാണ്. അവരെല്ലാവരും റോക്ക്സ്റ്റാർസാണ്...' - എന്ന് വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഷാരൂഖ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Professors joined students in dancing to 's song in a viral dance video - WATCH
(Video Credit: Departmentofcommercejmc/Instagram)
.
.
. pic.twitter.com/oPAFEDmYBK