പരസ്യങ്ങള്‍ അതിര് വിടുന്നത് നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണ്. പരസ്യങ്ങളുടെ ഉള്ളടക്കം എത്തരത്തിലായിരിക്കണമെന്നതിന് കൃത്യമായ നിയമാവലിയുണ്ട്. ഇതിന് അനുസൃതമായി മാത്രമേ പരസ്യങ്ങള്‍ നല്‍കാനാവൂ
നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളുടെയും ( Daily life ) പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അതില്‍ പലപ്പോഴും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ വസ്തുതകളായി അവതരിപ്പിക്കുന്നത് കാണാറുണ്ട്. യാതൊരു വിധത്തിലുള്ള കണക്കെടുപ്പും നടത്താതെ തന്നെ തങ്ങളാണ് മുമ്പിലെന്നും, തങ്ങളാണ് മികച്ചതെന്ന് സാക്ഷ്യപത്രമുണ്ടെന്നുമെല്ലാം വാദിച്ച് പരസ്യം ( Advertisement Content ) ചെയ്യുന്നവര്‍ ഏറെയുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ പരസ്യങ്ങള്‍ അതിര് വിടുന്നത് നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണ്. പരസ്യങ്ങളുടെ ഉള്ളടക്കം എത്തരത്തിലായിരിക്കണമെന്നതിന് കൃത്യമായ നിയമാവലിയുണ്ട്. ഇതിന് അനുസൃതമായി മാത്രമേ പരസ്യങ്ങള്‍ നല്‍കാനാവൂ.
ഇപ്പോഴിതാ പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ 'സെന്‍സൊഡൈന്‍' ഇത്തരത്തിലൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. 'ലോകത്തിലെ നമ്പര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ്' എന്നും 'ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന ടൂത്ത്‌പേസ്റ്റ്' എന്നും പരസ്യവാചകങ്ങള്‍ നല്‍കിയതിനെതിരെയാണ് നിയമനടപടികളുണ്ടായിരിക്കുന്നത്.
'സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി' (സിസിപിഎ) ആണ് നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം ഈ പരസ്യങ്ങള്‍ പിന്‍വലിക്കാനാണ് ഉത്തരവ്. ഇതോടൊപ്പം തന്നെ പത്ത് ലക്ഷം രൂപ പിഴയും കമ്പനിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഒരു മാസം മുമ്പ് തന്നെ സിസിപിഎ കമ്പനിയുടെ പരസ്യത്തിനെതിരെ നടപടിയെടുത്തിരുന്നു. വിദേശത്ത് നിന്നുള്ള ഡെന്റിസ്റ്റുകള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു എന്ന അവകാശവാദത്തിനെതിരെ ആയിരുന്നു നടപടി. അതുപോലെ തന്നെ 60 സെക്കന്‍ഡിനുള്ളില്‍ ഫലം കാണുമെന്നുമുള്ള അവകാശവാദത്തിനെതിരെയും വിലക്ക് വന്നിരുന്നു.
നിലവില്‍ 'ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന ടൂത്ത്‌പേസ്റ്റ്' എന്നതും 'ലോകത്തിലെ നമ്പര്‍ വണ്‍ സെന്‍സിറ്റിവിറ്റി ടൂത്ത്‌പേസ്റ്റ്' എന്നതുമാണ് നിയമക്കുരുക്കില്‍ പെട്ടിരിക്കുന്നത്.
'നാപ്‌ടോള്‍' സൈറ്റിലെ ചില ഉത്പന്നങ്ങള്‍ക്കെതിരെയും നേരത്തെ സിസിപിഎ നടപടിയെടുത്തിരുന്നു. ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്താത്ത ഉത്പന്നങ്ങളാണിവ എന്നതായിരുന്നു കുറ്റം.
Also Read:- 'ബ്രഷിംഗ്' ഹൃദ്രോഗത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കും?
പല്ല് തേക്കാന്‍ പ്രമുഖ ബ്രാന്‍ഡുകള്‍ മാത്രം തിരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കുക, കാന്‍സര്‍ നിങ്ങളെ തേടിയെത്താം; നിത്യവും പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പല്ലു തേക്കുന്നത് ആരോഗ്യകരമാണെങ്കിലും പല്ലു തേക്കാന്‍ ഉപയോഗിക്കുന്ന പേസ്റ്റ് തിരഞ്ഞെടക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന സൂചനയാണ് പഠനം നല്‍കുന്നത്. പല പ്രമുഖ ടൂത്ത് പേസ്റ്റുകളിലും അടങ്ങിയിരിക്കുന്ന ട്രൈക്ലോസാന്‍ എന്ന രാസപദാര്‍ത്ഥമാണ് പേസ്റ്റിലെ വില്ലന്‍. ബാക്ടീരിയയുടെ പ്രവര്‍ത്തനം മരവിപ്പിക്കുന്നതിനായി ശുചീകരണ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവാണ് ട്രൈക്ലോസാന്‍.
ശുചീകരണ പ്രവര്‍ത്തനത്തിനായുള്ള രണ്ടായിരത്തിലേറെ ഉല്‍പ്പന്നങ്ങളിലെ പ്രധാനഘടകം കൂടിയാണ് ട്രൈക്ലോസാന്‍. ലോകത്തെമ്പാടുമുള്ള പല പ്രമുഖ ടൂത്ത് പേസ്റ്റുകളിലും ഈ രാസപദാര്‍ത്ഥം വ്യാപകമായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. കെമിക്കല്‍ റിസര്‍ച്ച് ഇന്‍ ടോക്‌സിക്കോളജി ജേര്‍ണലിലാണ് പഠനം പ്രസിദ്ധികരിച്ചിക്കുന്നത്. മനുഷ്യ ശരീരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളെ ഉദ്ദീപിപ്പിക്കാന്‍ ട്രൈക്ലോസാന് സാധിക്കുന്നെന്നാണ് പഠനം വിശദമാക്കുന്നത്. മസാച്യുസെറ്റ്‌സ് സര്‍വ്വകലാശാല നേരത്തെ നടത്തിയ പഠനങ്ങളില്‍ വളരെ കുറഞ്ഞ നേരത്തേയ്ക്ക് ശരീരവുമായി സമ്പര്‍ക്കമുള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള സാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തല്‍... Read More...