ബസിലിരുന്ന് കുട്ടികളെ പോലെ വഴക്ക് കൂടുന്ന 'സീനിയര്‍ സിറ്റിസണ്‍സ്'; രസകരമായ വീഡിയോ

By Web Team  |  First Published Jul 6, 2022, 11:16 PM IST

കാഴ്ചയ്ക്ക് തന്നെ അറുപതോ അറുപത്തിയഞ്ചോ പ്രായം വരാം. ഇരുവരും ഒരേ സീറ്റിലിരുന്ന് വഴക്ക് കൂടുകയാണ്. അവിടെ കൂടുതല്‍ സ്ഥലമുണ്ടല്ലോ എന്ന് ഒരാള്‍. ഇവിടെ സ്ഥലമില്ലെന്ന് അടുത്തയാള്‍. ഇതുതന്നെ ആവര്‍ത്തിച്ച് പറഞ്ഞ് വഴക്കായിരിക്കുകയാണ്.


യാത്ര ചെയ്യുമ്പോള്‍ രസകരമായ പല അനുഭവങ്ങളും നമുക്കുണ്ടാകാറുണ്ട്, അല്ലേ? ചിലതെല്ലാം ഇന്ന് നമ്മള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തി സൂക്ഷിക്കാറുമുണ്ട്. എന്നാല്‍ മറ്റ് ചിലത് അപ്രതീക്ഷിതമായി സംഭവിക്കുമ്പോള്‍ അതിനെ കണ്ടനുഭവിച്ച് ഓര്‍മ്മകളില്‍ സൂക്ഷിക്കുകയേ നിവൃത്തിയുള്ളൂ. 

ഏതായാലും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തപ്പെട്ട, ഏറെ രസരമായ ഒരു യാത്രാനുഭവമാണിന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം വൈറലായിരിക്കുന്നത്. രണ്ട് മുതിര്‍ന്ന പൗരന്മാര്‍ ( Senior citizens )  ബസിലിരുന്ന് വഴക്ക് കൂടുന്നതാണ് ( Fight in bus ) വീഡിയോയിലുള്ളത്.

Latest Videos

undefined

കാഴ്ചയ്ക്ക് തന്നെ അറുപതോ അറുപത്തിയഞ്ചോ പ്രായം വരാം. ഇരുവരും ( Senior citizens )  ഒരേ സീറ്റിലിരുന്ന് ( Fight in bus ) വഴക്ക് കൂടുകയാണ്. അവിടെ കൂടുതല്‍ സ്ഥലമുണ്ടല്ലോ എന്ന് ഒരാള്‍. ഇവിടെ സ്ഥലമില്ലെന്ന് അടുത്തയാള്‍. ഇതുതന്നെ ആവര്‍ത്തിച്ച് പറഞ്ഞ് വഴക്കായിരിക്കുകയാണ്. പിറകിലിരുന്ന ആരോ പകര്‍ത്തിയതാണ് ദൃശ്യം. 

സംഭവം വൈറലായതോടെ ഇത് റോഡ് സുരക്ഷയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുകയാണ് മുബൈ പൊലീസ്. വ്യത്യസ്തമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയുമെല്ലാം ശ്രദ്ധേയരാകുന്ന സംഘമാണ് മുംബൈ പൊലീസിന്‍റേത്. മുമ്പും ഇത്തരത്തിലുള്ള രസകരമായ പോസ്റ്റുകള്‍ ഇവരുടേതായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. 

ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമതായി ഒരാളെ ഇരുത്തരുതെന്ന് റോഡ് സുരക്ഷയെ കുറിച്ച് ഓര്‍മ്മിപ്പിക്കാനാണ് മുംബൈ പൊലീസ് ഈ വീഡിയോ ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും ഈ വീഡിയോ റോഡ് സുരക്ഷയ്ക്ക് ഉപയോഗിച്ച ബുദ്ധി ചെറുതല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. 

വീഡിയോ കാണാം...

 

 

Also Read:- ചതുപ്പില്‍ മുങ്ങിത്താഴുന്നയാളെ രക്ഷപ്പെടുത്തുന്ന പൊലീസുകാരൻ; വീഡിയോ

click me!