വൈറലാകാന്‍ വേണ്ടി വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന എത്രയോ പേരുണ്ട്. ഇവരില്‍ പലരും ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ടാണ് ഇങ്ങനെ വീഡിയോ തയ്യാറാക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തമായ പല വീഡിയോകളും ( Viral Video ) നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ പലതും അപ്രതീക്ഷിതമായ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളും ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
വൈറലാകാന്‍ വേണ്ടി ( Viral Video )വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന എത്രയോ പേരുണ്ട്. ഇവരില്‍ പലരും ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ടാണ് ( Adventure Video ) ഇങ്ങനെ വീഡിയോ തയ്യാറാക്കുന്നത്. എന്നാല്‍ ഈ പ്രവണത ഒട്ടും തന്നെ പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്നതല്ല. സ്വന്തം ജീവൻ മാത്രമല്ല, ചുറ്റമുള്ളവരുടേത് കൂടി പണയപ്പെടുത്തുന്ന അവസ്ഥയിലേക്ക് ഈ പ്രവണത നമ്മെയെത്തിക്കാം.
അത്തരമൊരു വീഡിയോ ആണ് നേരത്തെ ചര്‍ച്ചയായി എന്ന് സൂചിപ്പിച്ചത്. വീഡിയോയ്ക്ക് വേണ്ടി കടല്‍ സിംഹത്തിന് സമീപത്തേക്ക് ഒരു ചെറിയ കുഞ്ഞിനെ വിട്ടിരിക്കുകയാണ് മാതാപിതാക്കള്‍( Adventure Video ). മൂന്ന് വയസിലധികം തോന്നിപ്പിക്കാത്ത ചെറിയ പെണ്‍കുഞ്ഞാണ് വീഡിയോയിലുള്ളത്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ ഒരു റോഡില്‍ കിടക്കുന്ന കടല്‍സിംഹത്തിന് മുകളിലേക്ക് കയറുന്ന കുഞ്ഞിനെയാണ് ആദ്യം കാണുന്നത്.
തിരിച്ചറിവില്ലാത്ത കുഞ്ഞ് കളിയിലാണ്. അത് കടല്‍സിംഹത്തിന്‍റെ പുറത്ത് സ്വാതന്ത്ര്യത്തോടെ കയറിയിരിക്കുകയാണ്. പെട്ടെന്ന് കടല്‍ സിംഹം രോഷത്തോടെ തിരിയുകയും കുഞ്ഞിന് ദേഹത്ത് നിന്ന് താഴേക്ക് തട്ടിയിടുകയും ചെയ്യുകയാണ്. അപ്പോഴേക്ക് വീഡിയോ പകര്‍ത്തുകയായിരുന്ന മാതാപിതാക്കള്‍ ബഹളം വച്ച് ഓടിവന്ന് വീണിടത്ത് കിടന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെയെടുക്കുന്നു.
ഒരുപക്ഷേ സമയത്തിന് ഓടിയെത്തുന്ന ദൂരത്തായിരുന്നില്ല അവരെങ്കില്‍ കുഞ്ഞ് കൂടുതലായി ആക്രമിക്കപ്പെടാനുള്ള സാധ്യതകളുണ്ടായിരുന്നു. റെഡിറ്റില്‍ വന്ന വീഡിയോ പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്. ഇത് എവിടെ വച്ച് നടന്ന സംഭവമാണെന്നോ, ആരാണ് വീഡിയോയിലുള്ളതെന്നോ ഒന്നും വ്യക്തമായിട്ടില്ല.
എന്നാല്‍ വൈറലാകാൻ വേണ്ടി ഇങ്ങനെ കുഞ്ഞുങ്ങളെ വരെ ബലിയാടാക്കല്ലേ എന്ന ഉപദേശമാണ് വീഡിയോ കണ്ടവരെല്ലാം ഇവര്‍ക്ക് നല്‍കുന്നത്. മിക്കവരും കുഞ്ഞിന്‍റെ മാതാപിതാക്കളെ ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് ഈ വീഡിയോയും നടത്തുന്നത്. പ്രശസ്തിയെക്കാളും പണത്തെക്കാളുമെല്ലാം വലുതാണ് ജീവനെന്ന കാര്യവും ആരും മറന്നുപോകേണ്ടെന്ന് വീഡിയോ ഓര്‍മ്മപ്പെടുത്തുന്നു.
Also Read:- ഇറങ്ങല്ലേ എന്ന് കൈകാണിച്ചിട്ടും ട്രെയിനിന് മുമ്പിലേക്കിറങ്ങി; നെഞ്ചിടിപ്പിക്കുന്ന വീഡിയോ