വെള്ള ഷറാറയില്‍ അതിമനോഹരിയായി സാറ അലി ഖാന്‍; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Feb 16, 2023, 2:56 PM IST

സിനിമയിലേയ്ക്ക് എത്തുന്നതിനു മുമ്പു തന്നെ കഠിനമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയും സാറ തന്റെ വണ്ണം കുറയ്ക്കുകയായിരുന്നു. സാറ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 100 കിലോയ്ക്കടുത്തായിരുന്നു സാറയുടെ അന്നത്തെ ശരീരഭാരം.


നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. കേരളത്തിലും സാറയ്ക്ക് ഏറെ ആരാധകരുണ്ട്.  സുശാന്ത് സിങ് രാജ്പുതിനൊപ്പം കേദാര്‍നാഥിലൂടെ അരങ്ങേറ്റം കുറിച്ച സാറ വളരെ പെട്ടെന്നാണ് ബോളിവുഡിലെ ഉദിച്ചുയരുന്ന താരമായി മാറിയത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം കൂടിയാണ് സാറ. 

സിനിമയിലേയ്ക്ക് എത്തുന്നതിനു മുമ്പു തന്നെ കഠിനമായ വര്‍ക്കൗട്ടിലൂടെയും ഡയറ്റിലൂടെയും സാറ തന്റെ വണ്ണം കുറയ്ക്കുകയായിരുന്നു. സാറ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 100 കിലോയ്ക്കടുത്തായിരുന്നു സാറയുടെ അന്നത്തെ ശരീരഭാരം. കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയുമാണ് സാറ ഭാരം കുറച്ചത്. തനിക്ക് പിസിഒഡി (പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം) ഉള്ളതിനാലാണ് വണ്ണം കൂടിക്കൊണ്ടിരുന്നത് എന്ന് സാറ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Sara Ali Khan (@saraalikhan95)


സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ  ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വെള്ള  നിറത്തിലുള്ള ഷറാറ സെറ്റ് ആയിരുന്നു സാറയുടെ വേഷം. വെള്ള ഷറാറയില്‍ ബ്ലാക്ക് എംബ്രോയ്ഡറികളാണ് വസ്ത്രത്തെ മനോഹരമാക്കുന്നത്. സാറ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Also Read: സീക്വിൻസ് സാരിയിൽ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍...

click me!