ബിക്കിനിയില്‍ സാറയുടെ സൈക്കിള്‍ സവാരി; വൈറലായി ചിത്രം

By Web Team  |  First Published Nov 26, 2022, 5:05 PM IST

സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 


നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. നടന്‍ സെയ്‌ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് സാറ.  മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് സാറ. 

സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്. സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ ചിത്രം ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Latest Videos

ബിക്കിനിയില്‍ സൈക്കിള്‍ സവാരി ചെയ്യുന്ന സാറയെ ആണ് ചിത്രത്തില്‍ കാണുന്നത്. കടല്‍ത്തീരത്തിന് അടുത്താണ് താരം നില്‍ക്കുന്നത്. ചിത്രം സാറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

ചുവപ്പും വെള്ളയും നിറത്തിലുള്ള ഫ്ലോറല്‍ ബിക്കിനിയാണ് താരത്തിന്‍റെ വേഷം. ഒപ്പം ഒരു വൈറ്റ് ഔട്ടറും താരം ധരിച്ചിട്ടുണ്ട്. ക്യൂട്ട് ലുക്ക്, ഹോട്ട് ലുക്ക് തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന് ലഭിച്ചത്. ബീച്ച് ലവറാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ മുമ്പും സാറ പങ്കുവച്ചിട്ടുണ്ട്. 

 

കഴിഞ്ഞ ദിവസം ബ്ലാക്ക് ആന്‍ഡ് റെഡ് നിറങ്ങളിലുള്ള ടോപ്പും സ്‌കേര്‍ട്ടും ധരിച്ച സാറയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രങ്ങള്‍ സാറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ബ്ലാക്ക് നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പിനൊപ്പം റെഡ് നിറത്തിലുള്ള ഹൈ വെയ്സ്റ്റ് സ്കേര്‍ട്ടാണ് താരം പെയര്‍ ചെയ്തത്. ക്രീപ്പര്‍ ഹീല്‍സ് കൂടി അണിഞ്ഞതോടെ സാറയുടെ ലുക്ക് കംപ്ലീറ്റായി. ഈ ചിത്രങ്ങള്‍ക്കും മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.  

Also Read: 'ഓം ശാന്തി ഓം'; ലോക കേക്ക് മത്സരത്തില്‍ തിളങ്ങി ഷാറൂഖ്-ദീപിക കേക്ക്

click me!