'മുകളിൽ ആകാശം, താഴെ ഭൂമി, ഈ നിമിഷത്തിൽ ജീവിക്കൂ' - എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് ബോളിവുഡ് യുവനടി സാറ അലി ഖാന്‍. അമ്മയ്ക്കും സഹോദരനുമൊപ്പമുളള അവധിയാഘോഷത്തിന്‍റെ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. നീല നിറത്തിലുള്ള സ്വിം സ്യൂട്ടില്‍ അതിമനോഹരിയായിരിക്കുകയാണ് സാറ.
'മുകളിൽ ആകാശം, താഴെ ഭൂമി, ഈ നിമിഷത്തിൽ ജീവിക്കൂ' - എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി വര്‍ണ്ണങ്ങളാല്‍ മനോഹരമായ കോ-ഓര്‍ഡ് ബീച്ച്‌വെയര്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും സാറ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
Also Read: ചുവപ്പ് ജാക്കറ്റില്‍ സാറ അലി ഖാന്‍; വില ലക്ഷങ്ങള്‍...