'ഇത് പുലിവാല് ആയല്ലോ'; കടുവയെ കളിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് സന്താനം; വിമര്‍ശനം

By Web Team  |  First Published Dec 27, 2022, 12:57 PM IST

കഴിഞ്ഞ ദിവസമാണ് സന്താനം കടുവയുടെ വാലിൽ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ഈ വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൌഡിലൂടെ ഷെയര്‍ ചെയ്തത്.


തമിഴകത്ത് കോമഡി താരമായി മികവ് കാട്ടിയ നടനാണ് സന്താനം. ഇപ്പോഴിതാ ഒരു കടുവയെ കളിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ നേരിടുകയാണ് താരം.  

കഴിഞ്ഞ ദിവസമാണ് സന്താനം കടുവയുടെ വാലിൽ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ഈ വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൌഡിലൂടെ ഷെയര്‍ ചെയ്തത്. 'ഇതിന്റെ പേരാണ് പുലിവാൽ പിടിക്കുന്നത്' എന്ന തലക്കെട്ടോടെയാണ് വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തത്.

Latest Videos

എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ശരിക്കും പുലിവാല് പിടിച്ചിരിക്കുകയാണ് താരം. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചുകൊണ്ട് കമന്‍റുകള്‍ ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരതയെ നടന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ആരാധകര്‍ക്ക് തെറ്റായ സന്ദേശം ആണ് നടന്‍ നല്‍കുന്നതെന്നും ആളുകള്‍ വിമര്‍ശിച്ചു. എന്നാല്‍ ഇതുവരെ വീഡിയോ പിന്‍വലിക്കാന്‍ സന്താനം തയ്യാറായിട്ടില്ല.

Idharku per than 🐅 valai pidikratha 😜 pic.twitter.com/1uW77pmPgz

— Santhanam (@iamsanthanam)

 

 

 

 

 

അതേസമയം സന്താനം നായകനായ ചിത്രം 'സഭാപതി'  അടുത്തിടെ ആണ് പ്രദര്‍ശനത്തിനെത്തിയത്.  ചിത്രത്തിന്റെ ഒരു ഡിലീറ്റഡ് സീനും അടുത്തിടെ പുറത്തുവന്നിരുന്നു. സന്താനമടക്കമുള്ള തമിഴ് താരങ്ങള്‍ തന്നെയാണ് വീഡിയോ പങ്കുവച്ചത്. ശ്രീനിവാസ റാവുവാണ് ചിത്രം സംവിധാനം ചെയ്‍തത്. 'സഭാപതി' എന്ന ചിത്രവും കോമഡി പാറ്റേണില്‍ തന്നെയുള്ളതാണ്. സന്താനം നായകനാകുന്ന ചിത്രം ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങളുള്ളതാണെന്ന് ട്രെയിലര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഭാസ്‍കര്‍ അറുമുഖമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ലിയോ ജോണ്‍ പോള്‍ ചിത്രത്തിന്റെ ചിത്ര സംയോജകൻ. സി രമേഷ് കുമാറാണ് ചിത്രം നിര്‍മിച്ചത്. ഹരി ദിനേഷാണ് ചിത്രത്തിന്റ ആക്ഷൻ കൊറിയോഗ്രാഫര്‍. 'സഭാപതി' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബി എൻ സ്വാമിനാഥനാണ്. ജെന്നിഫര്‍ രാജാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍.

Also Read: വിരമിക്കുന്നതിന് മുമ്പ് അവസാന സല്യൂട്ട് അമ്മയ്ക്ക് നല്‍കി സൈനികന്‍; വൈറലായി വീഡിയോ

click me!