അറുപത്തിമൂന്നാം വയസിലും 'ഫിറ്റാകാന്‍‌' സഞ്‍ജയ് ദത്ത്; പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്ന വീഡിയോ വൈറല്‍

By Web Team  |  First Published Feb 26, 2023, 9:16 AM IST

വിജയ്- ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് സഞ്ജയ് ദത്താണ്. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നത്.


നിരവധി ആരാകരുള്ള ബോളിവുഡ് നടനാണ് സഞ്‍ജയ് ദത്ത്. അറുപത്തിമൂന്നാം വയസിലും 'ഫിറ്റ്നസി'ലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് സഞ്‍ജയ് ദത്ത്. ഇതിന്‍റെ ഭാഗമായി ഹെവി വര്‍ക്കൗട്ടിലാണ് താരം. സഞ്‍ജയ് ദത്ത് തന്നെയാണ് ജിമ്മില്‍ നിന്നുള്ള തന്‍റെ വര്‍ക്കൗട്ട് ആരാധകര്‍ക്കായി പങ്കുവച്ചത്. ഓരോ ദിവസവും കൂടുതൽ കരുത്തനാകുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

വിജയ്- ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യില്‍ വില്ലൻ വേഷത്തിലെത്തുന്നത് സഞ്ജയ് ദത്താണ്. കെജിഎഫിലെ അധീരയെ വെല്ലുന്ന വില്ലൻ ഗെറ്റപ്പിലാകും ലിയോയിൽ ദത്ത് എത്തുകയെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നത്. ലിയോ സിനിമയ്ക്കു വേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ കമന്റുകൾ.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Sanjay Dutt (@duttsanjay)

 

 

ജിമ്മില്‍ നിന്നുള്ള ഒരു ചിത്രവും താരം അടുത്തിടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മനസിന്റെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത് എന്ന ക്യാപ്ഷനോടെയാണ് സഞ്‍ജയ് ദത്ത് ഫോട്ടോ പങ്കുവച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanjay Dutt (@duttsanjay)

 

അതേസമയം താന്‍ ക്യാൻസർ ബാധിതനാണെന്ന് 2020ല്‍ സഞ്ജയ് ദത്ത് തന്നെയാണ് ആദ്യമായി പങ്കുവച്ചത്.  ചികിത്സയ്ക്ക് തയ്യാറെടുക്കുകയാണെന്നും ജോലിയിൽ നിന്നും താത്കാലികമായി വിട്ടു നിൽക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ക്യാന്‍സര്‍ ചികിത്സയ്ക്കായി ചിത്രീകരണത്തില്‍ നിന്നും ഇടവേള എടുത്ത അദ്ദേഹം കെജിഎഫിന്‍റെ രണ്ടാം ഭാഗത്തിലൂടെ ആണ് തിരിച്ചെത്തിയത്.

സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ ലിയോയുടെ ഭാഗമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തൃഷയാണ് ചിത്രത്തിൽ നായിക. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. മലയാളി യുവ നടൻ മാത്യു, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ,  പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, അര്‍ജുൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Also Read: 'വെണ്ണ പോലൊരു കൊച്ച്'; അന്ന് അവതാരകയായ നയൻതാരയെ മേക്കപ്പ് ചെയ്ത അനുഭവം പങ്കിട്ട് അനില ജോസഫ്

click me!