സാമന്തയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജംസ്യൂട്ടില്‍ കൂള്‍ ലുക്കിലാണ് താരം.
നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത് പ്രഭു. ലോക്ക്ഡൗൺ കാലം മുതൽ സമൂഹമാധ്യമത്തിൽ മുമ്പത്തേതിലും സജീവമാണ് താരം. സിനിമയേക്കാൾ പൂന്തോട്ടപരിപാലനമാണ് തന്റെ ഹോബിയെന്ന് പറഞ്ഞിട്ടുള്ള സാമന്ത നിരവധി പോസ്റ്റുകളും പങ്കുവച്ചിരുന്നു.
തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്' സമ്മാനിക്കാനും സാമന്ത എപ്പോഴും ശ്രമിക്കാറുണ്ട്. തന്റെ പേരിൽ ഒരു ഫാഷൻ ബ്രാൻഡിനും സാമന്ത തുടക്കം കുറിച്ചിരുന്നു. ഫാഷനോടുള്ള തന്റെ സ്നേഹത്തിന്റെ പ്രതിഫലനമാണ് 'സാഖി' എന്ന തന്റെ പുതിയ സംരംഭം എന്നാണ് താരം അന്ന് പറഞ്ഞത്.
ഇപ്പോഴിതാ സാമന്തയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജംസ്യൂട്ടില്‍ കൂള്‍ ലുക്കിലാണ് താരം.
നൂഡ് കളറിലുള്ള ജംസ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. സാമന്ത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗോള്‍ഡണ്‍ നിറത്തിലുള്ള കമ്മലും താരം അണിഞ്ഞിരുന്നു. മിനിമല്‍ മേക്കപ്പാണ് ഇതിനൊപ്പം താരം ചെയ്തിരിക്കുന്നത്.
Also Read: സാരിയില്‍ മനോഹരിയായി താരപുത്രി; ചിത്രങ്ങള്‍ വൈറല്‍...