Samantha workout| പുതിയ വർക്കൗട്ട് ചിത്രം പങ്കുവച്ച് സാമന്ത

By Web Team  |  First Published Nov 21, 2021, 11:33 AM IST

വർക്കൗട്ട് ചെയ്യുന്നതിന്റെ പുതിയ ചിത്രമാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ താരം പങ്കുവച്ചിരിക്കുന്നത്. ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്നത് പോലെ തന്നെ സാമന്ത വലിയൊരു ഭക്ഷണപ്രിയ കൂടിയാണ്. പ്രോട്ടീൻ ഷേക്ക് കഴിച്ചിട്ടാണ് ജിമ്മിൽ കയറാറുള്ളത് എന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സമാന്ത പറഞ്ഞത്.


ഫിറ്റ്നസിൽ ഏറെ പ്രധാന്യം കൊടുക്കുന്ന നടിമാരിലൊരാളാണ് സാമന്ത. നടിയുടെ വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലാവാറുണ്ട്. അസാധ്യ മെയ് വഴക്കമാണ് സമാന്തയുടേത് എന്ന് ആരാധകരും അഭിപ്രായപ്പെടാറുണ്ട്. 

ജിമ്മിൽ പോകുന്നതും വർക്കൗട്ട് ചെയ്യുന്നതും ഒന്നും വെറുതേ അല്ല എന്ന് വ്യക്തമാക്കുന്നതാണ് നടിയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. വർക്കൗട്ട് ചെയ്യുന്നതിന്റെ പുതിയ ചിത്രമാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ താരം  പങ്കുവച്ചിരിക്കുന്നത്. 

Latest Videos

ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്നത് പോലെ തന്നെ സാമന്ത വലിയൊരു ഭക്ഷണപ്രിയ കൂടിയാണ്. പ്രോട്ടീൻ ഷേക്ക് കഴിച്ചിട്ടാണ് ജിമ്മിൽ കയറാറുള്ളത് എന്നാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സമാന്ത പറഞ്ഞത്. വെജിറ്റേറിയൻ പ്രോട്ടീൻ മാത്രമാണ് കഴിക്കുന്നത് എന്നും സമാന്ത വ്യക്തമാക്കിയിട്ടുണ്ട്.

click me!