രാത്രി കടല്‍തീരത്ത് യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥന; എന്നാല്‍ കാമുകിയുടെ വിരലിലെ മോതിരത്തിന് സംഭവിച്ചത്...

By Web Team  |  First Published Feb 16, 2023, 1:39 PM IST

സേ എന്ന കാമുകന്‍ തന്റെ പ്രണയം തുറന്നുപറയാന്‍ ഇവന്റ് മാനേജറുടെ സഹായത്തോടെ സിഡ്‌നിയിലെ കൂഗീ ബീച്ചില്‍ എല്ലാ ഒരുക്കങ്ങളും നടത്തുകയായിരുന്നു.


വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിന്‍റെ പല തരം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കടല്‍തീരത്ത് വെച്ച് രാത്രിയാണ് യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥന. എന്നാല്‍ കാമുകന്‍ കാമുകിയെ അണിയിച്ച മോതിരം കടല്‍തീരത്ത് വീണ് കാണാതാകുകയായിരുന്നു. 

സേ എന്ന കാമുകന്‍ തന്റെ പ്രണയം തുറന്നുപറയാന്‍ ഇവന്റ് മാനേജറുടെ സഹായത്തോടെ സിഡ്‌നിയിലെ കൂഗീ ബീച്ചില്‍ എല്ലാ ഒരുക്കങ്ങളും നടത്തുകയായിരുന്നു. ചുവന്ന പരവതാനി വിരിച്ച് അതില്‍  നിറയെ മെഴുകുതിരികള്‍ കത്തിച്ച് മനോഹരമായി ഒരുക്കിയ പശ്ചാത്തലത്തിലാണ് യുവാവിന്‍റെ റൊമാന്‍റിക് പ്രൊപ്പോസല്‍. 

Latest Videos

കാമുകി സായി കാമുകന്‍ സേയുടെ പ്രണയം സ്വീകരിക്കുകയും മോതിരം അണിയാനായി കൈവിരല്‍ നീട്ടുകയും ചെയ്തു. എന്നാല്‍ ഈ മോതിരം അല്‍പം 'ലൂസ്' ആയിരുന്നു. അത് വിരലില്‍ നിന്ന്  താഴെ മണലില്‍ വീണുപോയി. ഇതോടെ എല്ലാവരും മോതിരം തിരയാന്‍ തുടങ്ങി. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

സായി തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ഒരിക്കലും കടല്‍തീരത്ത് പോയി 'ലൂസ്' ആയ മോതിരം അണിയിച്ച് ഒരാളേയും പ്രൊപ്പോസ് ചെയ്യരുത്' എന്ന അടിക്കുറുപ്പോടെ ആണ് സായി വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SAI. (@wasaibi.xo)

 

Also Read: വിമാനത്തിനുള്ളില്‍ നിര്‍ത്താതെ കരഞ്ഞ് കുരുന്ന്; ചിരിപ്പിക്കാനെത്തി മൂന്ന് മുത്തശ്ശിമാര്‍; വീഡിയോ

click me!