മനീഷ് മൽഹോത്രയുടെ ചോക്കര്‍, സബ്യസാചിയുടെ നെക്ലേസ്; കിടിലന്‍ ലുക്കില്‍ റിഹാന; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Jun 12, 2024, 11:06 AM IST

ഫെന്‍റി ഹെയർ ലോഞ്ചിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റിഹാന. മെറുണ്‍ നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്. 


ഗായികയും നടിയും ഫാഷനിസ്റ്റുമായ റിഹാനയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫെന്‍റി ഹെയർ ലോഞ്ചിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റിഹാന. മെറുണ്‍ നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്. 

എന്നാല്‍ റിഹാന കഴുത്തില്‍ അണിഞ്ഞ മാലകളിലായിരുന്നു ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പതിഞ്ഞത്. ഇന്ത്യയിലെ പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍മാരായ മനീഷ് മൽഹോത്രയുടെ ചോക്കറും, സബ്യസാചി മുഖര്‍ജിയുടെ നെക്ലേസും ആണ് റിഹാന അണിഞ്ഞത്. 

Latest Videos

മനോഹരമായ ഒരു റൂബി ചോക്കറാണ് മനീഷ് മൽഹോത്ര റിഹാനയ്ക്കായി ഡിസൈന്‍ ചെയ്തത്.  18കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച റൂബി ചോക്കറിൽ, ഇന്ത്യൻ കരകൗശലം പ്രകടമാക്കുന്ന വജ്രങ്ങളും ഉണ്ടായിരുന്നു. അതേസമയം മെറൂണ്‍ നിറത്തിലുള്ള മൂന്ന് കല്ലുകള്‍ പതിപ്പിച്ച നീളമുള്ള നെക്ലേസാണ് സബ്യസാചി മുഖര്‍ജി ഒരുക്കിയത്. സബ്യസാചിയുടെ ഹൈ ജ്വല്ലറിയിൽ നിന്നുള്ളതാണ് ഈ ത്രീ-ഡ്രോപ്പ് റൂബെലൈറ്റ്, ടൂർമാലിൻ, ബ്രില്ല്യന്‍റ് കട്ട് ഡയമണ്ട് നെക്ലേസ്. മെറൂണ്‍ നിറത്തിലുള്ള ലെതറിന്‍റെ ബോഡികോണ്‍ ഡ്രസും ജാക്കറ്റുമാണ് റിഹാന ധരിച്ചത്. ചിത്രങ്ങള്‍ സബ്യസാചിയും മനീഷ് മൽഹോത്രയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗഡുകളിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 

 

Also read: വൈറ്റ് ബാക്ക്‌ലെസ് ഡ്രസില്‍ മനോഹരിയായി മാളവിക മോഹനൻ; ചിത്രങ്ങള്‍ വൈറല്‍

youtubevideo


 

click me!