തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ കഞ്ഞിവെള്ളം മാത്രം മതി...

By Web Team  |  First Published Jul 4, 2023, 2:30 PM IST

വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.


തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ചിലപ്പോള്‍ താരനാകാം തലമുടി കൊഴിച്ചിലിന് കാരണം.  ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. 

വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം തലമുടി സംരക്ഷണത്തിന് ചെയ്യേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. ചില ഹെയര്‍ മാസ്കുകള്‍ ഉപയോഗിച്ച് തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഴിയും. 

Latest Videos

undefined

അത്തരത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു ഹെയർ മാസ്ക്കിനെ പറ്റിയാണ് ഇനി പറയുന്നത്. ഇതിനായി വേണ്ടത് വീട്ടില്‍ ദിവസവുമുള്ള കഞ്ഞിവെള്ളം ആണ്.  കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ആവശ്യാനുസരണം ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. 

Also Read: കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും ചുണ്ടുകളിലെ ഇരുണ്ട നിറമകറ്റാനും ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!