മൃഗശാലയിലെ വേലിക്കെട്ടിനുള്ളില്‍ നില്‍ക്കുന്ന കാണ്ടാമൃഗം പുറത്തു നില്‍ക്കുന്ന പരിപാലകയെ കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ദിവസവും പല വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മൃഗശാലയിലെ കാണ്ടാമൃഗവും അതിന്‍റെ പരിപാലകയും തമ്മിലുള്ള ആത്മ ബന്ധം സൂചിപ്പിക്കുന്ന വീഡിയോ ആണിത്.
മൃഗശാലയിലെ വേലിക്കെട്ടിനുള്ളില്‍ നില്‍ക്കുന്ന കാണ്ടാമൃഗം പുറത്തു നില്‍ക്കുന്ന പരിപാലകയെ കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതാണ് വീഡിയോയില്‍ കാണുന്നത്. പരിപാലക കാണ്ടാമൃഗത്തെ വിളിച്ചതും അവരെ കണ്ട സന്തോഷം കൊണ്ട് തുള്ളിച്ചാടി വേലിക്കെട്ടിനുള്ളിലൂടെ ഓടി നടക്കുന്ന കാണ്ടാമൃഗത്തെ ആണ് വീഡിയോയില്‍ കാണുന്നത്.
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 1.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 67,000-ല്‍ അധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ക്യൂട്ട് വീഡിയോ എന്നും മനോഹരമായ കാഴ്ച എന്നുമൊക്കെ ആയിരുന്നു വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
Rhino so happy to see his caretaker he gets the zoomies pic.twitter.com/EG6FDvq5tF
— B&S (@_B___S)
അതേസമയം ഒരു കാണ്ടാമൃഗത്തെ ചുംബിക്കുന്ന ഒരു യുവതിയുടെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കാണ്ടാമൃഗത്തിന്‍റെ തൊട്ടടുത്ത്, കയര്‍ കെട്ടിയിരിക്കുന്നതിന്‍റെ അടുത്ത് നില്‍ക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. കാണ്ടാമൃഗത്തിന് കൊടുക്കാനുള്ള ഭക്ഷണവും യുവതിയുടെ കയ്യിലുണ്ടായിരുന്നു.
ഭക്ഷണം കൊടുക്കുന്നതിന് മുമ്പാണ് യുവതി കാണ്ടാമൃഗത്തെ ചുംബിക്കുന്നത്. എന്നാല്‍ യുവതി ആദ്യം ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ കാണ്ടാമൃഗം തല മാറ്റുന്നതും വീഡിയോയില്‍ കാണാം. ഈ സമയത്ത് യുവതി ചെറിയ പരിഭവം കാണിച്ചപ്പോള്‍ കാണ്ടാമൃഗം യുവതിയുടെ അടുത്തേയ്ക്ക് ചാഞ്ഞു. പിന്നാലെ തന്നെ യുവതി അതിനെ ചുംബിക്കുകയും ചെയ്തു. ശേഷം ഭക്ഷണം കൊടുത്ത് അതിനെ ഒന്നു കൊഞ്ചിക്കുകയും ചെയ്തു. @rhino-lover എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് ഈ വീഡിയോ പ്രചരിച്ചത്. 'റെനോ ലവ്' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ വൈറലായത്.
Also Read: തോട്ടില്‍ അകപ്പെട്ട പൂച്ചക്കുട്ടിയെ സഹായിക്കുന്ന നായ; വൈറലായി വീഡിയോ