ഫുട്ബോൾ കളിക്കാന്‍ കാണ്ടാമൃഗവും; പുറത്താക്കാൻ കഷ്ടപ്പെട്ട് കളിക്കാര്‍; വൈറലായി വീഡിയോ

By Web Team  |  First Published Nov 24, 2022, 9:30 PM IST

തുറസ്സായ ഒരു മൈതാനത്ത് കുറച്ചുപേര്‍ ആവേശത്തോടെ ഫുട്ബോൾ കളിക്കുമ്പോഴാണ് തടസ്സപ്പെടുത്താനായി കുട്ടി കാണ്ടാമൃഗം അവിടെ എത്തിയത്. ചെറിയ മത്സരമാണെങ്കിലും ഗ്രൗണ്ടിൽ നിന്ന് മാറിത്തരില്ലെന്ന വാശിയിലാണ് കാണ്ടാമൃഗം.


ആളുകള്‍ ലോകകപ്പ് ഫുട്ബോളിന്‍റെ ആവേശത്തിലിരിക്കുമ്പോള്‍, ഏതോ ഒരു മൈതാനത്ത് നടക്കുന്ന ഫുട്ബോൾ കളിക്കിടെ ഒരു കാണ്ടാമൃഗം വന്നപെട്ടതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസറായ സുശാന്ത നന്ദയാണ് ഗ്രൗണ്ടിലിറങ്ങിയ കാണ്ടാമൃഗത്തിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

തുറസ്സായ ഒരു മൈതാനത്ത് കുറച്ചുപേര്‍ ആവേശത്തോടെ ഫുട്ബോൾ കളിക്കുമ്പോഴാണ് തടസ്സപ്പെടുത്താനായി കുട്ടി കാണ്ടാമൃഗം അവിടെ എത്തിയത്. ചെറിയ മത്സരമാണെങ്കിലും ഗ്രൗണ്ടിൽ നിന്ന് മാറിത്തരില്ലെന്ന വാശിയിലാണ് കാണ്ടാമൃഗം. ഇതോടെ രണ്ടുപേർ ചേർന്ന് അതിനെ അവിടെ നിന്നും തള്ളി നീക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

Latest Videos

എന്നാല്‍ ഇവരുടെ പരിശ്രമം പരാചയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉള്ള സ്ഥലത്ത് കളിക്കാൻ തീരുമാനിക്കുകയായിരുന്നു സംഘം. കളിക്കളത്തിലുള്ള പകരക്കാരനെ മാറ്റാനുള്ള കഠിനശ്രമം എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവച്ചത്. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Trying hard to substitute the player pic.twitter.com/dTb3Sbr5Rd

— Susanta Nanda (@susantananda3)

 

 

അതേസമയം, ഒരു മൃഗശാലയിലെ കാണ്ടാമൃഗവും അതിന്‍റെ പരിപാലകയും തമ്മിലുള്ള ആത്മ ബന്ധം സൂചിപ്പിക്കുന്ന വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മൃഗശാലയിലെ  വേലിക്കെട്ടിനുള്ളില്‍ നില്‍ക്കുന്ന കാണ്ടാമൃഗം പുറത്തു നില്‍ക്കുന്ന പരിപാലകയെ കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതാണ് വീഡിയോയില്‍ കാണുന്നത്. പരിപാലക കാണ്ടാമൃഗത്തെ വിളിച്ചതും അവരെ കണ്ട സന്തോഷം കൊണ്ട് തുള്ളിച്ചാടി വേലിക്കെട്ടിനുള്ളിലൂടെ ഓടി നടക്കുന്ന കാണ്ടാമൃഗത്തെ ആണ് വീഡിയോയില്‍ കാണുന്നത്. 

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. 1.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 67,000-ല്‍ അധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ക്യൂട്ട് വീഡിയോ എന്നും മനോഹരമായ കാഴ്ച എന്നുമൊക്കെ ആയിരുന്നു വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

click me!