മുംബൈയിലെ ജൂഹുവില്‍, പ്രമുഖരായ പല ബോളിവുഡ് താരങ്ങളുടേയും വീടിന് അടുത്തായാണ് ജാന്‍വി വിലപിടിപ്പുള്ള അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജൂഹുവിലെ 'ആര്യ ബില്‍ഡിംഗി'ല്‍ 14,15,16 നിലകളാണേ്രത ജാന്‍വി സ്വന്തമാക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മനോഹരമായ ഭവനമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ബോളിവുഡ് താരങ്ങളുടെ ആഢംബരജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ സാധാരണക്കാരെ സംബന്ധിച്ച് എപ്പോഴും കൗതുകം നിറയ്ക്കുന്നതാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഹൃത്വിക് റോഷന്‍ 97 കോടി രൂപയുടെ സ്വപ്നഭവനം സ്വന്തമാക്കിയ വാര്‍ത്തയും ഏറെ കൗതുകപൂര്‍വ്വമാണ് നാം കേട്ടത്.
ഇപ്പോഴിതാ യുവനടി ജാന്‍വി കപൂര്‍ 39 കോടിയുടെ ആഢംബരഭവനം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട് വരികയാണ്. എന്നാല്‍ ഇക്കാര്യം നടിയോ നടിയുമായി അടുത്ത വൃത്തങ്ങളോ ഔദ്യോകിമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം വീടിനെക്കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുമുണ്ട്. മുംബൈയിലെ ജൂഹുവില്‍, പ്രമുഖരായ പല ബോളിവുഡ് താരങ്ങളുടേയും വീടിന് അടുത്തായാണ് ജാന്‍വി വിലപിടിപ്പുള്ള അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജൂഹുവിലെ 'ആര്യ ബില്‍ഡിംഗി'ല്‍ 14,15,16 നിലകളാണേ്രത ജാന്‍വി സ്വന്തമാക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മനോഹരമായ ഭവനമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 39 കോടിയുടെ വീട് തന്റെ പേരിലേക്ക് വാങ്ങിക്കാന്‍ സ്റ്റാമ്പ് ഡ്യൂട്ടിയായി മാത്രം 78 ലക്ഷം രൂപയാണ് നടി ചിലവിട്ടതെന്നും വാര്‍ത്തയുണ്ട്.
അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍, ഹൃത്വിക് റോഷന്‍, അജയ് ദേവ്ഗണ്‍, തുടങ്ങിയ മുന്‍നിര താരങ്ങളുടെ വീടുകള്‍ക്ക് സമീപമായാണേ്രത ജാന്‍വിയുടെ പുതിയ ഭവനം. നിലവില്‍ ലോഖാന്ദ്വാലയില്‍ അച്ഛനും സിനിമാനിര്‍മ്മാതാവുമായ ബോണി കപൂറിനും സഹോദരിക്കുമൊപ്പമാണ് ജാന്‍വി കഴിയുന്നത്. ഈ വീടിന്റെ ചില ചിത്രങ്ങള്‍ നേരത്തേ ജാന്‍വി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ താരം പുതുതായി സ്വന്തമാക്കിയെന്ന് പറയപ്പെടുന്ന വീടിന്റെ ചിത്രങ്ങളൊന്നും തന്നെ ഇതുവരെ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല.
അന്തരിച്ച പ്രമുഖ നടി ശ്രീദേവിയാണ് ജാന്‍വിയുടെ അമ്മ. ശ്രീദേവിയുടെ മരണശേഷമാണ് ജാന്‍വി ബോളിവുഡില്‍ സജീവമായിത്തുടങ്ങിയത്. 'ദഡക്' എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. പിന്നീട് 'ഗോസ്റ്റ് സ്‌റ്റോറീസ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയിലും 'ഗഞ്ചന്‍ സക്‌സേന; ദ കാര്‍ഗില്‍ ഗേള്‍' എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്തു. കരണ്‍ ജോഹറിന്റെ വരാനിരിക്കുന്ന ചിത്രമായ 'തക്ത്', ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 'ദോസ്താന 2' എന്നിവയാണ് ജാന്‍വിയുടെ വരാനിരിക്കുന്ന പ്രോജക്ടുകള്‍.