പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ നിറവ്യത്യാസം ഉണ്ടാകാം. ഇത് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...
കൈമുട്ടിലും കാലിലും തുടങ്ങി ചര്‍മ്മത്തില്‍ കാണപ്പെടുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ മോശമായി ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ നിറവ്യത്യാസം ഉണ്ടാകാം. ഇത് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
undefined
വെള്ളരിക്ക മുറിച്ച് ഇരുണ്ട നിറമുള്ളയിടത്ത് 15 -20 മിനിറ്റ് ഉരസുക. പതിവായി ഇങ്ങനെ ചെയ്താല്‍ കറുപ്പുനിറം മാറും.
രണ്ട്...
പപ്പായയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളും വിറ്റാമിനുകളും ഇത്തരത്തിലുള്ള ഇരുണ്ട പാടുകളെ അകറ്റാന്‍ സഹായിക്കും. ഇതിനായി പഴുത്ത പപ്പായയുടെ പള്‍പ്പ് ഇരുണ്ട നിറമുള്ളയിടത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
മൂന്ന്...
തൈര് ഉപയോഗിക്കുന്നതും കൈമുട്ടിലെയും മറ്റുമുള്ള കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ വിനാഗിരി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് കറുപ്പുനിറം മാറാന്‍ സഹായിക്കും.
നാല്...
കറ്റാര്‍വാഴയുടെ ജെല്ലും കറുപ്പ് നിറത്തെ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍, തേന്‍ എന്നിവ സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കൈ മുട്ടില്‍ പുരട്ടാം. പതിവായി ഇങ്ങനെ ചെയ്യുന്നത് ഫലം കാണും.
അഞ്ച്...
നാരങ്ങയ്ക്ക് ബ്ലീച്ചിങ് ഇഫക്‌ട് ഉളളതിനാല്‍ ഇവയും നല്ലതാണ്. ഇതിനായി നാരങ്ങ മുറിച്ച് ഉരസിയാൽ കറുപ്പുനിറം മാറും. അതുപോലെ തന്നെ, ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടിലും കാല്‍മുട്ടിലും നന്നായി ഉരയ്ക്കുന്നതും നല്ലതാണ്.
ആറ്...
മഞ്ഞളും തൈരും കൂടി ചേര്‍ത്ത് മിശ്രിതമാക്കി പുരട്ടുന്നതും ഫലം നല്‍കും.
ഏഴ്...
ഉരുളക്കിഴങ്ങ് ഇരുണ്ട നിറമുള്ള ഭാഗങ്ങളില്‍ പുരട്ടുന്നതും കറുത്ത നിറത്തെ അകറ്റാന്‍ സഹായിക്കും.
എട്ട്...
വെളിച്ചെണ്ണയും ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ അകറ്റാന്‍ സഹായിക്കും. ഇതിനായി വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും രണ്ടുതവണ മസാജ് ചെയ്യുന്നത് ഫലം നല്‍കും.
ഒമ്പത്...
ഒലീവ് ഓയില്‍ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും. അതുപോലെ പഞ്ചസാരയും ഒലീവ് ഓയിലും ചേര്‍ത്ത് സ്ക്രബ് ചെയ്യുന്നതും നല്ലതാണ്.
പത്ത്...
ഗ്ലിസറിനും പനിനീരും സമംചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ പുരട്ടാം. രാവിലെ കഴുകി കളയാം. സ്വാഭാവിക നിറം ലഭിക്കാന്‍ ഇത് സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also Read: ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...