മീറ്റിംഗിനിടെ ക്യാമറയില്‍ പെട്ട 'കള്ളൻ'; രസകരമായ വീഡിയോ...

By Web Team  |  First Published Dec 7, 2022, 11:19 AM IST

കാര്യമായൊരു മീറ്റിംഗ് നടക്കുന്ന ഒരു കോണ്‍ഫറന്‍സ് ഹാള്‍ ആണ് വീഡിയോയില്‍ കാണുന്നത്. ടേബിളിന് ചുറ്റുമായി ആളുകള്‍ ഇരിക്കുന്നുണ്ട്. എന്തോ കാര്യമായ വിഷയം വിശദീകരിക്കുകയാണ് സ്പീക്കര്‍. എന്നാല്‍ ഇതിനിടെ ക്യാമറ അല്‍പമൊന്ന് സൂം ചെയ്തപ്പോള്‍ മീറ്റിംഗിനിടെ നടക്കുന്ന രസകരമായ മറ്റൊരു സംഗതി കൂടി കാണാൻ സാധിച്ചിരിക്കുകയാണ്.


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും കാഴ്ചക്കാരെ നേടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നവയായിരിക്കും. എന്നാല്‍ ഒരു വിഭാഗം വീഡിയോകള്‍- അപ്രതീക്ഷിതമായി നടക്കുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളുമായിരിക്കും.

ഇത്തരത്തിലുള്ള വീഡിയോകളും വലിയ രീതിയില്‍ തന്നെ ആളുകളുടെ ശ്രദ്ധ നേടാറുണ്ട്. തീരെ നിസാരമായ ചെറിയ കാര്യങ്ങള്‍ തൊട്ട് വൻ അപകടങ്ങളോ അല്ലെങ്കില്‍ അത്രയും ഗൗരവമുള്ള സഭവങ്ങളോ വരെ ഇങ്ങനെയുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. 

Latest Videos

സമാനമായ രീതിയിലുള്ള, രസകരമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  കാര്യമായൊരു മീറ്റിംഗ് നടക്കുന്ന ഒരു കോണ്‍ഫറന്‍സ് ഹാള്‍ ആണ് വീഡിയോയില്‍ കാണുന്നത്. ടേബിളിന് ചുറ്റുമായി ആളുകള്‍ ഇരിക്കുന്നുണ്ട്. 

എന്തോ കാര്യമായ വിഷയം വിശദീകരിക്കുകയാണ് സ്പീക്കര്‍. എന്നാല്‍ ഇതിനിടെ ക്യാമറ അല്‍പമൊന്ന് സൂം ചെയ്തപ്പോള്‍ മീറ്റിംഗിനിടെ നടക്കുന്ന രസകരമായ മറ്റൊരു സംഗതി കൂടി കാണാൻ സാധിച്ചിരിക്കുകയാണ്. ടേബിളില്‍ അലങ്കാരത്തിനായി വച്ചിരിക്കുന്ന പൂക്കൂടയ്ക്ക് അടുത്തായി അതിഥികള്‍ക്ക് കഴിക്കാനായി കടലാസ് പാത്രത്തില്‍ കേക്ക് വച്ചിട്ടുണ്ട്. 

വലിയ ശബ്ദകോലാഹാലങ്ങളൊന്നും ഉണ്ടാക്കാതെ പതിയെ ഇരുന്ന് ഈ കേക്ക് കഴിക്കുകയാണ് കുഞ്ഞനൊരു എലി. എങ്ങനെയാണ് ഇതിവിടെ എത്തിയതെന്നോ മറ്റോ കാണാൻ കഴിയുന്നില്ല. മീറ്റിംഗില്‍ സംസാരിക്കുന്ന സ്പീക്കറടക്കം ആരും ഈ കാഴ്ച കാണുന്നില്ല. ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നയാള്‍ മാത്രമാണ് ഇത് കണ്ടിരിക്കുന്നത്. ഇതോടെയാണ് ക്യാമറ സൂം ചെയ്തിരിക്കുന്നത്. സൂം ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ആരും ഈ വീഡിയോയില്‍ എലിയെ പെട്ടെന്ന് കാണുകയില്ലെന്നും നമുക്ക് തോന്നാം.

എന്തായാലും ഏറെ രസകരമായ വീഡിയോ ക്ലിപ് വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. കാണാനുള്ള കൗതുകം കൊണ്ട് തന്നെ നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

Rat in the meeting... pic.twitter.com/I0cF6Lz8gZ

— Dr Arif Khawaja MDS (@DrArifKhawaja)

 

Also Read:- ആശുപത്രിയില്‍ നിന്ന് കിട്ടിയ ഭക്ഷണത്തില്‍ പാറ്റയെന്ന് പരാതി; വീഡിയോ....

tags
click me!