ചുവപ്പ് ലെഹങ്കയില്‍ മനോഹരിയായിരിക്കുകയാണ് രശ്‍മിക. ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രശ്മിക മന്ദാന. സൂപ്പര്‍ താരങ്ങളുടെയൊപ്പം അഭിനയിച്ച്, താരമൂല്യമുള്ള നടിയായി രശ്‍മിക മാറുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമയും കടന്ന് രശ്മിക ബോളിവുഡിലും അരങ്ങേറി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരത്തിന് നിരവധി യുവ ആരാധകരുമുണ്ട്. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് രശ്‍മിക.
ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുവപ്പ് ലെഹങ്കയില്‍ മനോഹരിയായിരിക്കുകയാണ് രശ്‍മിക. ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കടും ചുവപ്പ് നിറത്തിലുള്ള ലെഹങ്കയാണ് താരം ധരിച്ചത്. സറി വര്‍ക്കുകളും സീക്വിനുകളും കൊണ്ടാണ് ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാറ്റിന്‍ ദുപ്പട്ടയാണ് പെയര്‍ ചെയ്തിരിക്കുന്നത്. മിശ്രു ഡിസൈനര്‍ ഹൌസിന്‍റെ വസ്ത്രമാണിത്. മിനിമല്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
അതേസമയം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാകുന്ന ബോളിവുഡ് ചിത്രം 'മിഷൻ മജ്‍നു'-ല്‍ രശ്മിക ആണ് നായിക. ശന്തനു ഭഗ്‍ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം 2023 ജനുവരി 18ന് നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് സ്‍ട്രീം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. രശ്‍മിക ആദ്യമായി അഭിനയിച്ച ഹിന്ദി ചിത്രമായിരുന്നു 'മിഷൻ മജ്‍നു'വെങ്കിലും റിലീസ് ചെയ്‍തത് 'ഗുഡ്‍ബൈ' ആയിരുന്നു.
ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ള ചിത്രമായിരുന്നു രശ്‍മിക മന്ദാനയുടെ ആദ്യ ബോളിവുഡ് റിലീസായി എത്തിയ 'ഗുഡ്‍ബൈ'. അമിതാഭ് ബച്ചനു ചിത്രത്തില്‍ രശ്‍മിക മന്ദാനയ്‍ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് തിയറ്ററില്‍ നിന്ന് ലഭിച്ചിരുന്നു. 'ചില്ലര്‍ പാര്‍ട്ടി'യും 'ക്വീനു'മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്.
Also Read: ബ്ലൂ ഗൗണില്‍ മനോഹരിയായി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍