സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് കോമ്പത്തൂരില്‍ കണ്ടെത്തിയ അപൂര്‍വയിനത്തില്‍ പെട്ട പാമ്പ്. ദേഹം മുഴുവൻ വെള്ള നിറത്തിലുള്ള മൂര്‍ഖൻ ആണിത്. സംഗതി സാധാരണ മൂര്‍ഖൻ തന്നെയാണിതും. അതേ അളവില്‍ വിഷം, അതേ ജീവിതരീതിയും മറ്റും.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തമായതോ രസകരമായതോ ആയ എത്രയോ വീഡിയോകളാണ് നാം കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ അവയ്ക്ക് പെട്ടെന്ന് തന്നെ ഏറെ കാഴ്ചക്കാരെ ലഭിക്കാറുണ്ട്.
പ്രത്യേകിച്ച് നമുക്ക് നേരിട്ട് കാണാനോ അനുഭവിക്കാനോ എല്ലാം അവസരം കുറവ് ലഭിക്കുന്ന വന്യമൃഗങ്ങളെ കുറിച്ചുള്ള വീഡിയോകളോ ചിത്രങ്ങളോ അറിവുകളോ എല്ലാമാണെങ്കില്‍ തീര്‍ച്ചയായും ധാരാളം കാഴ്ചക്കാരെ ലഭിക്കാറുണ്ട്.
undefined
അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് കോമ്പത്തൂരില്‍ കണ്ടെത്തിയ അപൂര്‍വയിനത്തില്‍ പെട്ട പാമ്പ്. ദേഹം മുഴുവൻ വെള്ള നിറത്തിലുള്ള മൂര്‍ഖൻ ആണിത്. സംഗതി സാധാരണ മൂര്‍ഖൻ തന്നെയാണിതും. അതേ അളവില്‍ വിഷം, അതേ ജീവിതരീതിയും മറ്റും.
ആകെയുള്ള വ്യത്യാസം ഈ നിറമാണ്. ശരീരത്തിന് സ്വാഭാവികമായി നിറം നല്‍കുന്ന 'മെലാനിൻ' എന്ന പദാര്‍ത്ഥത്തിന്‍റെ അഭാവം മൂലം പിടിപെടുന്ന 'ആല്‍ബിനിസം' എന്ന രോഗം മൂലമാണ് ഇങ്ങനെ വെളുത്ത നിറത്തിലാകുന്നത്. മനുഷ്യര്‍ അടക്കം പല ജീവികളെയും 'ആല്‍ബിനിസം' ബാധിക്കാറുണ്ട്.
എന്നാല്‍ പാമ്പുകളില്‍ ഇത് കാണപ്പെടുന്നത് ഏറെ അപൂര്‍വമാണ്. ഇപ്പോള്‍ കോയമ്പത്തൂരിലെ പോദനൂരിലെ ജനവാസമേഖലയിലാണ് വെള്ള മൂര്‍ഖനെ കണ്ടെത്തിയിരിക്കുന്നത്. ഇവിടെയൊരു വീടിന്‍റെ പടിക്കലാണ് പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്‍റെ ആളുകളെത്തി ഇതിനെ സ്ഥലത്ത് നിന്ന് പിടികൂടി. ശേഷം ആനക്കട്ടി കാട്ടിലേക്ക് കൊണ്ടുപോയി തുറന്നുവിടുകയും ചെയ്തു.
ഇതിന് മുമ്പായി പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെല്ലാം ശ്രദ്ധേയമാകുന്നത്. വെള്ള മൂര്‍ഖനെ ഇന്നുവരെ കണ്ടിട്ടില്ലെന്നും ഇത് ആദ്യത്തെ അനുഭവമാണെന്നുമെല്ലാം കമന്‍റില്‍ കുറിച്ചിട്ടുള്ളവര്‍ ഏറെയാണ്.
കൗതുകമുണര്‍ത്തുന്ന വീഡിയോ ഒന്ന് കണ്ടുനോക്കൂ...
A rare albino cobra was spotted near the residential area in Coimbatore Podanur. pic.twitter.com/7Gv76qaeOO
— The New Indian Express (@NewIndianXpress)Also Read:- 'ഹമ്പോ ഇതെന്താ ദിനോസറോ?'; റോഡ് മുറിച്ചുകടക്കുന്നയാളെ കണ്ടോ?- വീഡിയോ...