അംബാനിക്കല്ല്യാണത്തിന് രണ്‍ബീര്‍ ധരിച്ചതും കോടികള്‍ വിലയുള്ള വാച്ച്

By Web Team  |  First Published Jul 19, 2024, 9:04 AM IST

സംഗീത് ചടങ്ങില്‍ കറുപ്പ്  ഷെര്‍വാണിയിലെത്തിയ രണ്‍ബീര്‍ അണിഞ്ഞത് ആറ് കോടിയുടെ ആഡംബര വാച്ചാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ആഡംബര വാച്ച് ബ്രാന്‍ഡായ പാതേക് ഫലിപിന്റേതാണ് ഈ വാച്ച്.


അനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിനെത്തിയ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ധരിച്ചത് കോടികള്‍ വില വരുന്ന വാച്ച്. സംഗീത് ചടങ്ങില്‍ കറുപ്പ്  ഷെര്‍വാണിയിലെത്തിയ രണ്‍ബീര്‍ അണിഞ്ഞത് ആറ് കോടിയുടെ ആഡംബര വാച്ചാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ആഡംബര വാച്ച് ബ്രാന്‍ഡായ പാതേക് ഫലിപിന്റേതാണ് ഈ വാച്ച്.

5271 പി കളക്ഷനില്‍ നിന്നുള്ള ഈ വാച്ചിന് ബ്ലാക്ക് ഡയലും ശൈനി ബ്ലാക്ക് അലിഗേറ്റര്‍ സ്ട്രാപുമാണുള്ളത്. 81 മരതക കല്ലുകളാണ് വാച്ചിലുള്ളത്. ബേസലിനും ലഗ്‌സിനും ചുറ്റും 58 മരതകങ്ങളും ക്ലാസ്പില്‍ 23 മരതകങ്ങളും ഉണ്ട്. അങ്ങനെ മൊത്തം വാച്ചില്‍ 81 മരതക കല്ലുകളുണ്ട്. 

 

അതേസമയം ശുഭ് ആശിര്‍വാദ് ചടങ്ങില്‍ ഐവറി നിറത്തിലുള്ള ലെഹങ്കയിലെത്തിയ ആലിയ അന്ന് അണിഞ്ഞത് ഏകദേശം രണ്ട് കോടി വില വരുന്ന ചോക്കറാണ്. അതിനിടെ തന്റെ വിവാഹം ആഘോഷമാക്കിയ ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള സുഹൃത്തുക്കള്‍ക്ക് രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് അനന്ത് അംബാനി സമ്മാനമായി നല്‍കിയത്. ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിങ്ങ് അടക്കം മിക്ക താരങ്ങളും രണ്ടു കോടി വിലവരുന്ന ഔഡെമര്‍ പിഗ്വെറ്റ് വാച്ചുകള്‍ സമ്മാനമായി സ്വീകരിച്ചു.

Also read: വിവാഹാഘോഷത്തിനിടെ ഉറക്കംതൂങ്ങുന്ന ശ്ലോക; രണ്ട് ചെറിയ കുട്ടികളുടെ അമ്മയല്ലേയെന്ന് സോഷ്യല്‍ മീഡിയ

youtubevideo

click me!