Ranbir Kapoor : അച്ഛനായ ശേഷം താനനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നത്തെ കുറിച്ച് തുറന്നുപറഞ്ഞ് രണ്‍ബീര്‍ കപൂര്‍

By Web Team  |  First Published Dec 9, 2022, 3:22 PM IST

കുഞ്ഞിന് പേരിട്ട ശേഷം ഈ സന്തോഷവും ആലിയ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. സന്തോഷം, സമാധാനം, ദൈവപാത, അനുഗ്രഹം എന്നെല്ലാം അര്‍ത്ഥം വരുന്ന 'റാഹ' എന്ന മനോഹരമായ പേരാണ് രണ്‍ബീറും ആലിയയും കുഞ്ഞിന് ഇട്ടിരിക്കുന്നത്. 


ബോളിവുഡിന്‍റെ പ്രിയ താരജോഡിയായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും ഈ നവംബര്‍ ആറിനാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരവും കുഞ്ഞിന്‍റെ പിറവിയുമെല്ലാം ആലിയ ഭട്ട് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നത്. 

കുഞ്ഞിന് പേരിട്ട ശേഷം ഈ സന്തോഷവും ആലിയ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. സന്തോഷം, സമാധാനം, ദൈവപാത, അനുഗ്രഹം എന്നെല്ലാം അര്‍ത്ഥം വരുന്ന 'റാഹ' എന്ന മനോഹരമായ പേരാണ് രണ്‍ബീറും ആലിയയും കുഞ്ഞിന് ഇട്ടിരിക്കുന്നത്. 

Latest Videos

ഇപ്പോഴിതാ അച്ഛനായ ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും ചിന്തകളില്‍ വന്ന മാറ്റങ്ങളെ കുറിച്ചുമെല്ലാം പങ്കുവയ്ക്കുകയാണ് രണ്‍ബീര്‍ കപൂര്‍. ജിദ്ദയില്‍ നടന്ന 'റെഡ് സീ ഇന്‍റര്‍നാഷണല്‍ ഫിലി ഫെസ്റ്റിവലി'ല്‍ സംസാരിക്കുന്നതിനിടെയാണ് വ്യക്തിജീവിതത്തെ കുറിച്ചും പാരന്‍റിംഗിനെ കുറിച്ചുമെല്ലാം രണ്‍ബീര്‍ വാചാലനായത്. 

അച്ഛനായ ശേഷം താനനുഭവിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നം, അല്ലെങ്കില്‍ അരക്ഷിതാവസ്ഥ എന്നത് തന്‍റെ കുഞ്ഞിന് 20 വയസാകുമ്പോഴേക്ക് തനിക്ക് അറുപത് വയസെങ്കിലും ആകുമെന്നതാണ്. 

'ഇപ്പോഴെനിക്ക് തോന്നാറുണ്ട്, ഞാനെന്തിനാണ് ഇത് ഇത്ര വൈകിച്ചത് എന്ന്. കാരണം കുഞ്ഞിന് 20-21 വയസാകുമ്പോഴേക്ക് എനിക്ക് അറുപത് വയസാകും. അങ്ങനെയങ്കില്‍ കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കാനോ അവര്‍ക്കൊപ്പം ഓടാനോ എങ്കിലും എനിക്ക് സാധിക്കുമോ...'- ആശങ്കയോടെ താരം ചോദിക്കുന്നു. 

അച്ഛനും അമ്മയും ആയതിന് ശേഷം കുടുംബജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ പങ്കാളിയുമായി പങ്കിട്ടെടുത്ത് ചെയ്യുന്നതിനെ കുറിച്ചും രണ്‍ബീര്‍ സംസാരിച്ചു. 

'താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ വര്‍ക്ക് ചെയ്യുന്നത് ആലിയയാണ്. ഞാൻ അത്ര വര്‍ക്ക് ചെയ്യുന്നില്ല. ഞങ്ങള്‍ എല്ലാം ബാലൻസ് ചെയ്ത് പോകാനാണ് ശ്രമിക്കുന്നത്. ആലിയ വര്‍ക്ക് ചെയ്യുമ്പോള്‍ ഞാൻ ബ്രേക്ക് എടുക്കും. ഞാൻ പുറത്താകുമ്പോള്‍ അവര്‍ക്കും ബ്രേക്ക് എടുക്കാം, അങ്ങനെ...'- രണ്‍ബീര്‍ പറയുന്നു. 

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ഏപ്രിലിലാണ് ആലിയയും രണ്‍ബീറും വിവാഹിതരാകുന്നത്. ഇതിന് ശേഷം വൈകാതെ തന്നെ ഇവര്‍ ആദ്യകുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയതായി സ്ഥിരീകരണവും വന്നു. 

 

Also Read:- വിവാഹവാര്‍ഷികത്തില്‍ വിക്കിയുടെ രസികൻ വീഡിയോയുമായി കത്രീന; പ്രണയസന്ദേശവുമായി വിക്കി

tags
click me!