നേരത്തെ ഇരുവരും പരസ്പരം മഞ്ഞുകട്ടകള്‍ എറിഞ്ഞുകളിക്കുന്നൊരു വീഡിയോയും ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒന്നിച്ചിരുന്ന് സംസാരിക്കുന്നതിനിടെ കെട്ടിപ്പിടിക്കുന്നതും, ഉമ്മ വയ്ക്കുന്നതും, തമ്മില്‍ സ്നേഹപൂര്‍വം കളിയാക്കുന്നതുമെല്ലാം രാഹുല്‍- പ്രിയങ്ക ബന്ധത്തിന്‍റെ അഴകിനെയാണ് എപ്പോഴും വെളിവാക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഷ്ട്രീയനേതാക്കള്‍ എന്നതിന് പുറമെ ഒരുപാട് പേരുടെ ഇഷ്ടവും ആദരവും പിടിച്ചുപറ്റിയിട്ടുള്ള മാതൃകാസഹോദരങ്ങള്‍ കൂടിയാണ്. ഇരുവരും തമ്മിലുള്ള ബന്ധം എപ്പോഴും ആളുകളില്‍ ഏറെ കൗതുകവും സന്തോഷവും നിറയ്ക്കാറുണ്ട്.
സോഷ്യല്‍ മീഡിയയിലും എപ്പോഴും ഇരുവരുടെയും വീഡിയോകളും ഫോട്ടോകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രായം അമ്പത് കടന്നെങ്കിലും കുട്ടികളെയോ കൗമാരക്കാരെയോ പോലെ നിഷ്കളങ്കമായ ആഹ്ളാദപ്രകടനങ്ങളും സ്നേഹപ്രകടനങ്ങളും കാണാൻ താല്‍പര്യപ്പെടുന്നവര്‍ ഏറെയാണ്.
ഇപ്പോഴിതാ സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് രാഹുലിന്‍റെയും പ്രിയങ്കയുടെയും സ്നോമൊബൈല്‍ യാത്ര. ജമ്മു കശ്മീരില്‍ ഗുല്‍മാര്‍ഗിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ ഇരുവരും മഞ്ഞിലൂടെ സ്നോമൊബൈല്‍ ഓടിച്ചുപോകുന്നതാണ് വീഡിയോയിലുള്ളത്.
രാഹുല്‍ പ്രിയങ്കയെ പിന്നിലിരുത്തിയും തിരിച്ച് പ്രിയങ്ക ജ്യേഷ്ഠനെ പിറകിലിരുത്തിയുമെല്ലാം സ്നോമൊബൈല്‍ ഓടിക്കുന്നത് വീഡിയോയില്‍ കാണാം. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച 'ഭാരത് ജോഡോ യാത്ര'യ്ക്ക് ശേഷമുള്ള വ്യക്തിപരമായ അവധിയാഘോഷത്തിന്‍റെ ഭാഗമായാണ് രാഹുല്‍ ജമ്മു കശ്മീരില്‍ സമയം ചെലവിട്ടത്. ഒപ്പം സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കയും കൂടുകയായിരുന്നു.
നേരത്തെ ഇരുവരും പരസ്പരം മഞ്ഞുകട്ടകള്‍ എറിഞ്ഞുകളിക്കുന്നൊരു വീഡിയോയും ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒന്നിച്ചിരുന്ന് സംസാരിക്കുന്നതിനിടെ കെട്ടിപ്പിടിക്കുന്നതും, ഉമ്മ വയ്ക്കുന്നതും, തമ്മില്‍ സ്നേഹപൂര്‍വം കളിയാക്കുന്നതുമെല്ലാം രാഹുല്‍- പ്രിയങ്ക ബന്ധത്തിന്‍റെ അഴകിനെയാണ് എപ്പോഴും വെളിവാക്കുന്നത്.
ഇത്തരത്തിലുള്ള ഇവരുടെ വീഡിയോകളും ഫോട്ടോകളും ധാരാളം പേര്‍ സോഷ്യല്‍ മീഡിയിയല്‍ പങ്കുവയ്ക്കാറുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന് ഇതിലും നല്ലൊരു മാതൃക കാണിക്കാനില്ലെന്നാണ് ഏവരും ഇവരുടെ ബന്ധത്തെ ചൂണ്ടിക്കാട്ടി പറയാറ്.
ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ശ്രീനിവാസ് ബിവി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...
RaGa 💓🔥 pic.twitter.com/WUfzeK9o52
— Srinivas BV (@srinivasiyc)Also Read:- ഭക്ഷണമെത്തിയപ്പോള്‍ കോലിയുടെ 'എക്സ്പ്രഷൻ'; വീഡിയോ കണ്ടത് ലക്ഷങ്ങള്‍...