65 വര്‍ഷം പഴക്കമുള്ള വിന്‍റേജ് വസ്ത്രത്തിൽ രാധിക മെർച്ചന്‍റ്; വില ലക്ഷങ്ങൾ

By Web Team  |  First Published Jun 7, 2024, 1:32 PM IST

റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച ഫാഷൻ ഹൗസുകളിലൊന്നായ ക്രിസ്റ്റ്യൻ ഡിയോറിന്റെ ശേഖരത്തിൽ നിന്നുള്ള വസ്ത്രമാണ് രാധികയുടേത്. 65 വര്‍ഷം പഴക്കമുള്ള വിന്‍റേജ് ഡ്രസ് ആണിത്. 


അംബാനി കുടുംബത്തിലെ വിവാഹ ആഘോഷങ്ങളുടെ വാർത്തകൾ ഇപ്പോഴും അവസാനിക്കുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ്  പ്രീ വെഡിങ് ആഘോഷങ്ങള്‍ നടത്തിയത്.  

ഇറ്റലിയിലുള്ള ആഡംബര കപ്പലിലാണ് ഏറ്റവും ഒടുവില്‍ ആഘോഷങ്ങള്‍ നടന്നത്. ഈ ആഡംബര കപ്പലില്‍ ഏകദേശം 800 അതിഥികളാണ് യാത്ര ചെയ്തത്. സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, രൺവീർ  സിങ് തുടങ്ങിയ താരനിരകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇറ്റലിയിൽ നിന്ന് തെക്കൻ ഫ്രാൻസിലേക്കായിരുന്നു യാത്ര. ഈ യാത്രാ വേളയിൽ രാധിക മെർച്ചന്റ് ധരിച്ച വസ്ത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

Latest Videos

ഒരു വിന്റേജ് ലുക്കാണ് കപ്പൽ യാത്രാവേളയിൽ രാധിക തിരഞ്ഞെടുത്തത്. പിങ്ക് നിറത്തിലുള്ള ഒരു വിന്റേജ് മിഡി ഡ്രസ്സിൽ അതിമനോഹരിയായി എത്തിയ രാധികയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച ഫാഷൻ ഹൗസുകളിലൊന്നായ ക്രിസ്റ്റ്യൻ ഡിയോറിന്റെ ശേഖരത്തിൽ നിന്നുള്ള വസ്ത്രമാണ് രാധികയുടേത്. 65 വര്‍ഷം പഴക്കമുള്ള വിന്‍റേജ് ഡ്രസ് ആണിത്. 

ഓക്ഷൻ സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം 3840 ഡോളറാണ് (3.2 ലക്ഷം രൂപ) ഈ കോക്ടെയിൽ വസ്ത്രത്തിന്റെ വില. വസ്ത്രം ഫാഷൻ ഹൗസിന്റെ 1959 ലെ ശേഖരത്തിൽ ഉൾപ്പെടുന്നു.  ഡ്രസ്സിനോട് ചേരുന്ന ഇളം പിങ്ക് നിറത്തിലുള്ള ബാഗാണ് രാധിക തിരഞ്ഞെടുത്തത്. ലക്ഷ്വറി ബ്രാൻഡായ ഹേംസ് മിനി കെല്ലിയിൽ നിന്നുമുള്ള ബാഗാണിത്. 

Also read: സുരേഷ് ഗോപിയുടെ വൈറല്‍ ഷര്‍ട്ടില്‍ ഒളിഞ്ഞിരിക്കുന്നത് ഖജുരാഹോ പെയിന്‍റിങ്; ഡിസൈനര്‍ ഇവിടെയുണ്ട്

youtubevideo

click me!