ജീവികളുടെയും മൃഗങ്ങളുടെയും വീഡിയോകളില്‍ തന്നെ പാമ്പുകളുടെ വീഡിയോകള്‍ക്കാണ് 'ഡിമാൻഡ്' കൂടുതല്‍. പാമ്പുകളോട് ആളുകള്‍ക്കുള്ള കൗതുകം അത്രമാത്രമാണ്. പേടി തോന്നിപ്പിക്കുമെങ്കിലും ഇതിനോടുള്ള താല്‍പര്യം കുറയുന്നില്ല. ഇക്കാരണം കൊണ്ടാണ് പാമ്പുകള്‍ക്ക് കാഴ്ചക്കാരേറെയുള്ളത്.
നിത്യവും സോഷ്യല്‍ മീഡിയയിലൂടെ കൗതുകമുണര്‍ത്തുന്ന പല വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. ഒരുപക്ഷെ നമുക്ക് നേരില്‍ കാണാൻ അവസരം കിട്ടാത്ത പല കാഴ്ചകളും ഇത്തരം വീഡിയോകളില്‍ ഉള്‍പ്പെട്ടിരിക്കുമെന്നതിനാലാണിത്.
ജീവികളുടെയും മൃഗങ്ങളുടെയും വീഡിയോകളില്‍ തന്നെ പാമ്പുകളുടെ വീഡിയോകള്‍ക്കാണ് 'ഡിമാൻഡ്' കൂടുതല്‍. പാമ്പുകളോട് ആളുകള്‍ക്കുള്ള കൗതുകം അത്രമാത്രമാണ്. പേടി തോന്നിപ്പിക്കുമെങ്കിലും ഇതിനോടുള്ള താല്‍പര്യം കുറയുന്നില്ല. ഇക്കാരണം കൊണ്ടാണ് പാമ്പുകള്‍ക്ക് കാഴ്ചക്കാരേറെയുള്ളത്.
അത്തരത്തില്‍ ഏറെ ശ്രദ്ധേയമാകുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിട്ടുള്ളത്.
കാട്ടില്‍ നിന്ന് ജനവാസമേഖലയിലേക്ക് എത്തിയ പെരുമ്പാമ്പ് ഒരു കുറുക്കനെ വിഴുങ്ങുന്നതാണ് രംഗം. സാമാന്യം വലുപ്പമുള്ള പെരുമ്പാമ്പ് ആണിത്. ഇത്രയും വലുപ്പമുള്ള പെരുമ്പാമ്പുകള്‍ക്ക് മാത്രമേ കുറുക്കനെ പോലുള്ള ജീവികളെയെല്ലാം ഇരയാക്കാൻ കഴിയൂ. എന്തായാലും അപൂര്‍വമായൊരു കാഴ്ച തന്നെയായിരുന്നു ഇത്. കാഴ്ച കണ്ട് ആളുകള്‍ കൂട്ടം കൂടിയതോടെ പെരുമ്പാമ്പ് അരക്ഷിതനാവുകയു ചെയ്തു. ഗ്രാമത്തിലെ മുഴുവൻ പേരും ഇവിടെ തടിച്ചുകൂടിയതോടെ വനം വകുപ്പില്‍ നിന്നും സംഘമെത്തി.
ഇതിനിടെ അരക്ഷിതനായ പെരുമ്പാമ്പ് വിഴുങ്ങിയ കുറുക്കനെ തിരിച്ച് തന്നെ ഛര്‍ദ്ദിച്ചു. അപ്പോഴേക്കും ഇത് ചത്തിരുന്നു. തുടര്‍ന്ന് വനം വകുപ്പ് സംഘം ഏറെ ശ്രമപ്പെട്ട് പാമ്പിനെ പിടികൂടി. വൈകാതെ തന്നെ ഇതിനെ തൊട്ടടുത്തുള്ള വനമേഖലയിലേക്ക് വിടുകയും ചെയ്തു. സംഭവം കണ്ടുനിന്നവരില്‍ ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നിരവധി പേര്‍ കാണുകയും നിരവധി പേര്‍ ഈ വീഡിയോ തങ്ങളുടെസോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.
അപൂര്‍വമായ ഈ കാഴ്ച കാണാം, വീഡിയോ:-
सीतापुर
➡️अजगर ने सियार को बनाया निवाला
➡️वीडियो सोशल मीडिया पर हुआ वायरल
➡️अजगर को देखने के लिए गांव वालों की भीड़
➡️वन विभाग की टीम मौके पर पहुंची
➡️पिसावा थाना क्षेत्र का मामला pic.twitter.com/uKw9fFWERX
Also Read:- 'മരണം വച്ചുള്ള കളി'; പിടികൂടുന്നതിനിടെ ആളെ ആക്രമിക്കാൻ പാഞ്ഞ് രാജവെമ്പാല