'പണം ഒന്നും നോക്കിയില്ല'; സ്വര്‍ണ മാസ്ക് ധരിച്ച്‌ പൂനെ സ്വദേശി

By Web Team  |  First Published Jul 4, 2020, 1:16 PM IST

ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി  മാസ്കുകൾ മാറി. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. 


കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാസ്കുകൾ മാറി. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. 

എന്നാല്‍ അതില്‍പോലും ആഢംബരം ഒട്ടും കുറയ്ക്കാതെ നോക്കുകയാണ് പൂനെ സ്വദേശിയായ ശങ്കര്‍ കുരഡേ. 2.89 ലക്ഷം രൂപയുടെ സ്വര്‍ണ മാസ്ക് ധരിച്ചാണ് ശങ്കര്‍ ഈ കൊറോണ കാലത്ത് നടക്കുന്നത്. 

Latest Videos

undefined

സ്വര്‍ണ മാസ്ക് ധരിച്ച് നില്‍ക്കുന്ന ശങ്കറിന്‍റെ ചിത്രങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടിരിക്കുന്നത്. വളരെ നേര്‍ത്ത മാസ്കില്‍ ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളുമുണ്ടെന്ന് ശങ്കര്‍  എഎന്‍ഐയോട് പറഞ്ഞു. അതേസമയം, ഈ മാസ്ക് വച്ചതുകൊണ്ട് കൊറോണ വൈറസിനെ തടയാനാകുമോ എന്ന കാര്യത്തില്‍ ശങ്കറിന് ഉറപ്പില്ല.

Maharashtra: Shankar Kurade, a resident of Pimpri-Chinchwad of Pune district, has got himself a mask made of gold worth Rs 2.89 Lakhs. Says, "It's a thin mask with minute holes so that there's no difficulty in breathing. I'm not sure whether this mask will be effective." pic.twitter.com/JrbfI7iwS4

— ANI (@ANI)

 

ട്വിറ്ററില്‍ ഈ സ്വര്‍ണ മാസ്കിനെ ടോളുകളാണ് ആളുകള്‍. ദ്വാരം കൂടി ഇല്ലായിരുന്നെങ്കില്‍ നല്ലതായിരുന്നു എന്നാണ് ഒരാളുടെ കമന്‍റ്. ഇതിനുമുന്‍പ്, കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിയുടെ വെള്ളി മാസ്കും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 
 

Also Read: ഇതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്; വിപണി കീഴടക്കി പുത്തന്‍ ഫാഷനിലുള്ള മാസ്കുകള്‍...

click me!