ചര്‍മ്മം തിളങ്ങാന്‍ പരീക്ഷിക്കാം മത്തങ്ങ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

By Web Team  |  First Published Mar 23, 2023, 6:09 PM IST

ചർമ്മത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ  മത്തങ്ങ സഹായിക്കും. ഇതിനായി മത്തങ്ങ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 


മത്തങ്ങ കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ഉണ്ടാകാം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ചർമ്മത്തിലെ ചുളിവുകളും പാടുകളും കറുത്ത പൊട്ടുകളുമകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ  മത്തങ്ങ സഹായിക്കും.  ഇതിനായി മത്തങ്ങ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

Latest Videos

മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പ് രണ്ട് ടേബിള്‍ സ്പൂണ്‍ എടുക്കുക. അതിലേയ്ക്ക് അര ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ പാലും ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും. 

രണ്ട്...

മത്തങ്ങ പള്‍പ്പിലേയ്ക്ക് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. കരുവാളിപ്പ് മാറാനും കറുത്ത പാടുകളെ അകറ്റാനും മുഖക്കുരു മാറാനും ചര്‍മ്മം തിളങ്ങാനും ഇത് പതിവായി ചെയ്യാം. 

മൂന്ന്...

മത്തങ്ങയുടെ പള്‍പ്പ് അതേപോലെ മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം മുഖം മസാജ് ചെയ്യുക. മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മുഖം തിളങ്ങാനും ഇത് സഹായിക്കും. 

നാല്...

മത്തങ്ങയുടെ പള്‍പ്പിലേയ്ക്ക് തേന്‍ മാത്രം ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുന്നതും ചര്‍മ്മത്തിന് തിളക്കം വര്‍ധിക്കാന്‍ സഹായിക്കും. 

അഞ്ച്...

ഒരു ടീസ്പൂൺ അരച്ച മത്തങ്ങയിലേയ്ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർക്കാം. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ തൈരും അര ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. 

ആറ്...

മത്തങ്ങ പള്‍പ്പിനൊപ്പം അല്‍പം പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്ക്രബ്ബ് ചെയ്യാം. മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ ഇത് സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: വേനൽക്കാലത്ത് തണുപ്പ് കിട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...
 

click me!