Proposal Video : 'പ്രപ്പോസല്‍' ചീറ്റി; 'പാവം മനുഷ്യന്‍' എന്ന് വീഡിയോ കണ്ടവര്‍

By Web Team  |  First Published May 4, 2022, 11:59 PM IST

കൗണ്ടറിനെ അഭിമുഖീകരിച്ചാണ് സ്ത്രീ നില്‍ക്കുന്നത്. ഇവര്‍ക്ക് പിറകിലായി മുട്ടില്‍ ഇരിക്കുകയാണ് കാമുകന്‍. കയ്യില്‍ മോതിരം അടങ്ങിയ ഒരു ബോക്‌സുമുണ്ട്.
 


ദിവസവും എത്രയോ വ്യത്യസ്തങ്ങളായ വീഡിയോകള്‍ ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ ( social Media ) കാണാറുണ്ട്. ഇവയില്‍ പലതും അപ്രതീക്ഷിത സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളാകാറുണ്ട്. അതുകൊണ്ട് തന്നെ കാഴ്ചക്കാരില്‍ ഏറെ കൗതുകം നിറയ്ക്കുന്നതും ആകാം ഇവ. 

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുള്ള വീഡിയോകളാണ് 'പ്രപ്പോസല്‍ വീഡിയോകള്‍'. പ്രണയമുള്ളവരോട് അക്കാര്യം തുറന്നുപറയുന്ന രംഗം വീഡിയോ ആയി പകര്‍ത്തുന്നതാണ് 'പ്രപ്പോസല്‍ വീഡിയോകള്‍'. 

Latest Videos

മിക്കപ്പോഴും ഇത്തരം വീഡിയോകള്‍ കാണുന്നത് സന്തോഷമുള്ള കാര്യമാണ്. പ്രണയവും അതിന്റെ സൗന്ദര്യവുമെല്ലാം പങ്കുപറ്റുന്നതിന്റെ ആഹ്ലാദം ആരും മറച്ചുവയ്ക്കാറുമില്ല. ചുരുക്കം ചിലര്‍ മാത്രമേ ഇതിനോട് മോശമായി പ്രതികരിക്കാറുള്ളൂ. 

എന്നിലിവിടെയിതാ ചീറ്റിപ്പോയ ഒരു പ്രപ്പോസല്‍ വീഡിയോ ആണ് വൈറലാകുന്നത്. ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗില്‍ നിന്നാണ് വീഡിയോ വന്നിരിക്കുന്നത്. മെക് ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റില്‍ തിരക്കുള്ള കൗണ്ടറില്‍ നില്‍ക്കവേ തന്റെ പ്രണയിനിയെ 'പ്രപ്പോസ്' ചെയ്യുകയാണ് ഒരാള്‍. 

കൗണ്ടറിനെ അഭിമുഖീകരിച്ചാണ് സ്ത്രീ നില്‍ക്കുന്നത്. ഇവര്‍ക്ക് പിറകിലായി മുട്ടില്‍ ഇരിക്കുകയാണ് കാമുകന്‍. കയ്യില്‍ മോതിരം അടങ്ങിയ ഒരു ബോക്‌സുമുണ്ട്. എന്നാല്‍ കാമുകി പെടുന്നനെ ഇദ്ദേഹത്തോട് ദേഷ്യപ്പെട്ട് സംസാരിച്ചുതുടങ്ങുകയാണ്. തുടര്‍ന്ന് അവര്‍ പൊട്ടിത്തെറിച്ചുകൊണ്ട് അവിടെ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യുന്നു. 

ചുറ്റും കൂടിനിന്നവരെല്ലാം മനോഹരമായ ഒരു 'പ്രപ്പോസല്‍' കാണാമെന്ന ചിന്തയില്‍ കാത്തുനില്‍ക്കുകയും മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ചെയ്ത് വയ്ക്കുകയും ചെയ്തിരുന്നു. എന്നാലിതെല്ലാം വെറുതെയായി. കാമുകി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതോടെ ദുഖം കലര്‍ന്ന ചിരിയോടെ കാമുകന്‍ അവിടെ നിന്ന് വാങ്ങിയ സാധനങ്ങളുമായി പതിയെ നടന്നുപോവുകയാണ്. 

ചുറ്റുമുള്ളവരുടെ മൊബൈല്‍ ക്യാമറയ്ക്ക് മുമ്പിലൂടെ അപമാനിതനായി അദ്ദേഹം പോകുന്നത് ഏറെ സങ്കടം പകരുന്ന രംഗമാണ്. വീഡിയോ കണ്ടവരെല്ലാം ഇക്കാര്യമാണ് കമന്റില്‍ പറയുന്നത്. എന്ത് കാരണം കൊണ്ടായാലും പരസ്യമായി ഈ രീതിയില്‍ അപമാനിക്കരുതായിരുന്നുവെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Witnessed such a sad situation today yoh 💔 pic.twitter.com/RPFvMS7bga

— ⭐️Certified Fixer⭐️ (@Madame_Fossette)

Also Read:- സൈനികന്‍ പ്രണയം തുറന്ന് പറഞ്ഞതിങ്ങനെ; വൈറലായി വീഡിയോ...

 

'ഞങ്ങളുടെ പ്രണയം വ്യത്യസ്തമായിരുന്നു; അതുകൊണ്ട് ഇതും ഞങ്ങള്‍ക്ക് ഓക്കെയാണ്... കൊറോണ വൈറസ് വ്യാപനം തടുരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ എന്ന കടുത്ത നടപടിയിലേക്ക് നീങ്ങിയത്. അവശ്യസേവനങ്ങളൊഴികെ മറ്റെല്ലാം പരിപൂര്‍ണ്ണമായി അടച്ചുപൂട്ടാനും ആളുകള്‍ കൂടുന്നതും ആഘോഷങ്ങളുമെല്ലാം ഒഴിവാക്കാനുമായിരുന്നു ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള ഉത്തരവ്. ഈ ഉത്തരവുകള്‍ ലംഘിക്കുന്ന മുറയ്ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സര്‍ക്കാരുകള്‍ നല്‍കി. ഇതിനിടയില്‍ ജീവിതം തന്നെ പ്രതിസന്ധിയിലായിപ്പോയ പലരുമുണ്ട്. അക്കൂട്ടത്തില്‍ ചെറുതല്ലാത്ത പ്രതിസന്ധി നേരിടുന്നവരാണ് ഈ ദിവസങ്ങളില്‍ വിവാഹം നിശ്ചയിക്കപ്പെട്ടവര്‍. ഇത്തരമൊരു സാഹചര്യം വരുമെന്ന് അറിവില്ലാതെ നേരത്തേ വിവാഹത്തീയ്യതി നിശ്ചയിച്ചവര്‍ പലരും വിവാഹം മാറ്റിവച്ചു...Read More...
 

tags
click me!