സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. പതിനെട്ടാം വയസ്സിലാണ് ഇന്ത്യയ്ക്ക് അഭിമാനമായി പ്രിയങ്ക ലോകസുന്ദരിപ്പട്ടം നേടിയത്. ബോളിവുഡും ഹോളിവുഡും കീഴടക്കിയ പ്രിയങ്ക, തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പിങ്ക് നിറത്തിലുള്ള ഗൗണില്‍ സുന്ദരിയായിരിക്കുകയാണ് പ്രിയങ്ക. സ്ലീവ് ലെസ് ഗൗണിനൊപ്പം സാറ്റിന്‍ മെറ്റീരിയലിലുള്ള ജാക്കറ്റ് ധരിച്ചാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ബുല്‍ഗാരിയുടെ ഡയമണ്ട് ആഭരണങ്ങളാണ് താരത്തിന്‍റെ ആക്സസറീസ്. ദുബൈയിലുള്ള ബുല്‍ഗാരി കമ്പനിയുടെ ഒരു പരിപാടിക്കാണ് താരം എത്തിയത്. ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ഹോട്ടി' എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ പ്രിയങ്കയുടെ ഭര്‍ത്താവും ഗായകനുമായ നിക് ജോനാസ് കുറിച്ചത്.
2018- ൽ ആണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഈ വർഷം ജനുവരിയിലാണ് ഇരുവരും വാടകഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ വരവേറ്റത്.
അതേസമയം, പ്രിയങ്ക നായികയാകുന്ന 'ലവ് എഗെയ്‍ൻ' എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു സ്റ്റില്‍ അടുത്തിടെ താരം പങ്കുവച്ചിരുന്നു. ജെയിംസ് സ്‍ട്രൗസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഒരു റൊമാന്റിക് ചിത്രമാണ് 'ലവ് എഗെയ്ൻ'. ആൻഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 മെയ് 12-ന് ആണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് അണിയപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
Also Read: പ്രസവശേഷം വീണ്ടും ഫിറ്റ്നസിലേയ്ക്ക് മടങ്ങാൻ ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍