സ്വന്തം റെസ്റ്റോറന്‍റിലെ അത്താഴ വിരുന്നില്‍ രണ്ട് ലക്ഷം രൂപയുടെ ഡ്രസ്സ് ധരിച്ച് പ്രിയങ്ക; അതിഥിയായി മലാലയും

By Web Team  |  First Published Sep 24, 2022, 1:31 PM IST

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മലാല യൂസഫ്‌സായി, ഡിസൈനര്‍ പ്രഭാല്‍ ഗുരുഗ്, ലൗറ ബ്രൗണ്‍, രാധിക ജൊനാസ്, സരിത ചൗധരി എന്നിവര്‍ക്കായിരുന്നു ക്ഷണം.


ന്യൂയോര്‍ക്കിലെ സ്വന്തം റെസ്റ്റോറന്‍റായ സോനലയില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ തിളങ്ങിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമാണ്  പ്രിയങ്ക പ്രിയപ്പെട്ടവര്‍ക്കായി വിരുന്ന് സംഘടിപ്പിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മലാല യൂസഫ്‌സായി, ഡിസൈനര്‍ പ്രഭാല്‍ ഗുരുഗ്, ലൗറ ബ്രൗണ്‍, രാധിക ജൊനാസ്, സരിത ചൗധരി എന്നിവര്‍ക്കായിരുന്നു ക്ഷണം.

ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ വീഡിയോ രൂപത്തിലാക്കി പ്രിയങ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രിയപ്പെട്ടവരോടൊപ്പം ഒരു രാത്രി എന്ന ക്യാപ്ഷനോടെ ആണ് പ്രിയങ്ക വീഡിയോ പങ്കുവച്ചത്.  നിക്കിനൊപ്പമുള്ള ചിത്രവും മലാലയ്ക്ക് ഒപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോയില്‍ കാണാം. ഇതിന് താഴെ നിരവധി പേരാണ്  താരത്തിന്റെ  ഔട്ട്ഫിറ്റിനെ കുറിച്ച് അന്വേഷിച്ചത്. 

Latest Videos

കറുപ്പ് നിറത്തിലുള്ള ബാക്ക്‌ലസ് മാക്‌സി ഡ്രസ്സ് ധരിച്ചാണ് പ്രിയങ്ക വിരുന്നിനെത്തിയത്. ഫാഷന്‍ ലേബല്‍ കെയ്ത്തില്‍ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്. ഹൈ റെയ്‌സ് ഹാള്‍ട്ടര്‍ കോളര്‍, ഫീര്‍ ഫുള്‍ ലെങ്ത് സ്ലീവ്‌സ്, ഷോള്‍ഡര്‍ കട്ടൗട്ട്‌സ് എന്നിവയൊക്കെ ആണ്  ഔട്ട്ഫിറ്റിന്‍റെ പ്രത്യേകതകള്‍. രണ്ട് ലക്ഷം രൂപയാണ് ഈ ഔട്ട്ഫിറ്റിന്‍റെ വില.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka (@priyankachopra)

 

ഗോള്‍ഡ് ചെയ്‌നും സ്ലീക് ഗോള്‍ഡ് ബ്രേസ്‌ലറ്റും ഹൂപ് മോഡല്‍ കമ്മലും മോതിരങ്ങളും ആണ് താരത്തിന്‍റെ ആക്സസറീസ്. ഓപ്പണ്‍ ഹെയര്‍ സ്റ്റൈലും സബ്റ്റില്‍ സ്‌മോക്കി ഐ മേക്കപ്പും നൂഡ് ലിപ് ഷെയ്ഡും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nick Jonas (@nickjonas)

 

Also Read: 'ഒരിക്കൽ 50,000 രൂപയുടെ ക്രീം വാങ്ങി'; സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് തബു പറയുന്നു...

click me!