തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രിയങ്ക തന്നെയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം നിക്ക് ജൊനാസുമുണ്ട്. എന്നാല്‍ കുഞ്ഞിന്റെ മുഖം മാത്രം അവ്യക്തമാക്കിയിട്ടുണ്ട്
വാടകഗര്‍ഭധാരണത്തിലൂടെ ( Surrogacy in India ) പിറന്ന കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പങ്കുവച്ച് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ( Priyanka Chopra ) ഗായകനുമായ നിക്ക് ജൊനാസും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസത്തോളം കുഞ്ഞുങ്ങളുടെ ഐസിയുവില്‍ തുടര്‍ന്ന ശേഷമാണ് ഇപ്പോള്‍ കുഞ്ഞിന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് തിരിക്കാന്‍ സാധിച്ചിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രിയങ്ക തന്നെയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം നിക്ക് ജൊനാസുമുണ്ട്. എന്നാല്‍ കുഞ്ഞിന്റെ മുഖം മാത്രം അവ്യക്തമാക്കിയിട്ടുണ്ട്. ഫോട്ടോയ്‌ക്കൊപ്പം വലിയൊരു കുറിപ്പും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. ആശുപത്രി അനുഭവ്‌തെ കുറിച്ചാണ് പ്രധാനമായും കുറിപ്പിലുള്ളത്.
'നൂറിലധികം ദിവസങ്ങളുടെ ഐസിയു വാസത്തിന് ശേഷം ഒടുവില്‍ ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്തിയിരിക്കുകയാണ്. ഏതൊരു കുടുംബത്തിന്റെയും മുന്നോട്ടുള്ള യാത്ര സവിശേഷമായതാണ്. ആ മുന്നോട്ടുപോക്കിന് ഒരളവ് വരെയുള്ള വിശ്വാസം ആവശ്യമാണ്. ഞങ്ങളുടേതാണെങ്കില്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ മാസങ്ങളായിരുന്നു ഇത്...' പ്രിയങ്ക കുറിച്ചിരിക്കുന്നു.
കുഞ്ഞ് ജനിച്ച് വൈകാതെ തന്നെ അവളുടെ പേര് പ്രിയങ്ക ഏവരുമായും പങ്കുവച്ചിരുന്നു. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് തങ്ങളുടെ പെണ്‍കുഞ്ഞിന് പ്രിയങ്ക ഇട്ടിരിക്കുന്ന പേര്. മാല്‍തി എന്നാല്‍ സംസ്‌കൃതത്തില്‍ സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് അര്‍ത്ഥം വരുന്നത്. മേരി എന്നാല്‍ ക്രിസ്തുവിന്റെ മാതാവ്.
ഏതായാലും പ്രതിസന്ധികളെ തരണം ചെയ്ത് അമ്മയും അച്ഛനും കുഞ്ഞും ഒന്നിച്ചതില്‍ സന്തോഷം രേഖപ്പെടുത്തുകയാണ് പ്രിയങ്കയുടെയും നിക്ക് ജൊനാസിന്റെയയും സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. പ്രിയങ്കയെ ഒരു പോരാളിയായാണ് നടിയും കസിന്‍ സഹോദരിയുമായ പരിണീതി ചോപ്ര വിശേഷിപ്പിച്ചത്.
പരിണീതിക്ക് പുറമെ സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ, പ്രീതി സിന്റ, കാജല്‍ അഗര്‍വാള്‍, രമ്#വീര്‍ സിംഗ്, സാനിയ മിര്‍സ, മലൈക അറോറ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് കുഞ്ഞിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മാതൃദിനത്തില്‍ തന്നെ കുടുംബത്തിന് ഒന്നിക്കാനായതിന്റെ സന്തോഷവും ഏവരും പങ്കിട്ടു.
ജനുവരിയിലാണ് വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ മാതാപിതാക്കളായി എന്ന വിവരം പ്രിയങ്കയും നിക്കും അറിയിച്ചത്. പിന്നീട് ഈ വാര്‍ത്ത വിവാദങ്ങളിലേക്കും വഴിമാറി. വാടക ഗര്‍ഭധാരണത്തിലൂടെ പിറന്ന കുഞ്ഞിനോട് എന്ത് അടുപ്പമാണ് തോന്നുകയെന്ന് പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്രീന്‍ വരെ വിമര്‍ശിച്ചു. എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം പ്രിയങ്ക നേരിട്ടു. പ്രിയങ്കയുടെ കുടുംബവും കൂട്ടുകൊരുമെല്ലാം അവര്‍ക്കൊപ്പം തന്നെയാണ് ഈ ഘട്ടത്തില്‍ നിന്നത്.
Also Read:- 'അവള്‍ ആ കുഞ്ഞിന് നല്ല അമ്മയായിരിക്കും'; വിവാദങ്ങള്‍ക്കിടെ പ്രിയങ്കയ്ക്ക് പിന്തുണ
വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ ബോളിവുഡ് സെലിബ്രിറ്റികള്‍... ഇന്ന് ബോളിവുഡ് വാര്‍ത്തകളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടൊരു വാര്‍ത്തയായിരുന്നു പ്രിയങ്ക ചോപ്ര അമ്മയായി എന്നത്. പ്രിയങ്കയ്ക്കും ഭര്‍ത്താവും ഗായകനുമായ ജൊനാസിനും കുഞ്ഞ് പിറന്നുവെന്നും വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇവര്‍ കുഞ്ഞിനെ സ്വന്തമാക്കിയതെന്നും പ്രിയങ്ക തന്നെയാണ് അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇവര്‍ പുറത്തുവിട്ടിട്ടില്ല. ഈ ഘട്ടത്തില്‍ തങ്ങള്‍ക്ക് കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും അതിനാല്‍ സ്വകാര്യത ആവശ്യമാണെന്നും പ്രിയങ്ക അറിയിച്ചിരുന്നു... Read More...