മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്‍റായ ജൊനസ് ബ്രദേഴ്സിന്‍റെ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2022 ജനുവരിയിലാണ് പ്രിയങ്ക വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം ഇതുവരെയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ ആദ്യമായി മകള്‍ മാള്‍ട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക.
മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്‍റായ ജൊനസ് ബ്രദേഴ്സിന്‍റെ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക.
അടുത്തിടെ ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തില്‍ മകള്‍ മാള്‍ട്ടിയെ കുറിച്ച് പ്രിയങ്ക മനസ് തുറന്നിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നതായി പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞു. 'അവൾ ജനിക്കുമ്പോൾ താനും നിക്കും ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവൾ. തന്റെ കൈയ്യിന്‍റെ അത്രേ അവള്‍ ഉണ്ടായിരുന്നോളൂ'- മകളെ ആദ്യമായി കണ്ടതിനെ കുറിച്ച് പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
മകൾക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ട്. ആദ്യമായാണ് മകൾക്കൊപ്പം ഒരു മാഗസിനു വേണ്ടി താരം ഫോട്ടോഷൂട്ട് നടത്തുന്നത്. രണ്ടു പേരും റെഡ് വസ്ത്രത്തിലാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് മാഗസീനില്‍ പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍ പ്രിയങ്കയും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അതേസമയം നിരവധി പേരാണ് ചിത്രത്തിനെതിരെ കമന്‍റുകളുമായി രംഗത്തെത്തിയത്. മുഖം കാണിക്കാന്‍ തയ്യാറാല്ലെങ്കില്‍ വെറുമൊരു പ്രൊപ് ആയി കുട്ടിയെ മാറ്റിയത് എന്തിന് എന്നാണ് പലരും ചോദിക്കുന്നത്.
2018- ൽ ആണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.