ഫ്ലോറൽ പാന്‍റ്സ്യൂട്ടില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Nov 9, 2022, 12:02 PM IST

ഫ്ലോറൽ പാന്‍റ്സ്യൂട്ടില്‍ ആണ് ഇത്തവണ താരം തിളങ്ങുന്നത്. ബ്ലാക്ക്, ഗോള്‍ഡണ്‍ നിറങ്ങളിലാണ് പാന്‍റ്സ്യൂട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫുള്‍ സ്ലീവുള്ള ബ്ലെസറിനൊപ്പം ബൂട്ട്കട്ട് പാന്‍റ്സാണ് വരുന്നത്. 


പതിനെട്ടാം വയസ്സില്‍ ലോകസുന്ദരിപ്പട്ടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡും ഹോളിവുഡും കീഴടക്കിയ താരം തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്  സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഫ്ലോറൽ പാന്‍റ്സ്യൂട്ടില്‍ ആണ് ഇത്തവണ താരം തിളങ്ങുന്നത്. ബ്ലാക്ക്, ഗോള്‍ഡണ്‍ നിറങ്ങളിലാണ് പാന്‍റ്സ്യൂട്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫുള്‍ സ്ലീവുള്ള ബ്ലെസറിനൊപ്പം ബൂട്ട്കട്ട് പാന്‍റ്സാണ് വരുന്നത്. ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മനോഹരമായ ഹാന്‍റ് ബാഗും താരത്തിന്‍റെ കയ്യിലുണ്ടായിരുന്നു. ഔട്ട്ഹൌസിന്‍റെ ബാഗാണ് ഇത്. 23,950 രൂപയാണ് ബാഗിന്‍റെ വില. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Priyanka (@priyankachopra)

 

 

അതേസമയം, പ്രിയങ്ക നായികയാകുന്ന 'ലവ് എഗെയ്‍ൻ' എന്ന  ഹോളിവുഡ് ചിത്രത്തിലെ ഒരു സ്റ്റില്‍ അടുത്തിടെ താരം പങ്കുവച്ചിരുന്നു. ജെയിംസ് സ്‍ട്രൗസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെയിംസ് സി സ്ട്രൗസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഒരു റൊമാന്റിക് ചിത്രമാണ് 'ലവ് എഗെയ്ൻ'. ആൻഡ്യൂ ഡ്യൂണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  2023 മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രിയങ്ക ചോപ്രയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തതും ഒരു ഹോളിവുഡ് ചിത്രമാണ്.  'ദ മട്രിക്സ് റിസറക്ഷൻ' എന്ന ചിത്രം 2021 ഡിസംബറ് 22നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. മോശമല്ലാത്ത പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ലന വചോവ്‍സ്‍കിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കീനു റീവ്‍സ് അടുക്കമുള്ളവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തിയിരുന്നു. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സിന്റെ ബാനറിലായിരുന്നു നിര്‍മാണം. വാര്‍ണര്‍ ബ്രോസ് പിക്ചേഴ്‍സ് തന്നെയായിരുന്നു വിതരണവും. ഫറാൻ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നായികയാകുന്നുവെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.  കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ നായികമാരായുണ്ട്. ഫറാൻ അക്തര്‍ ചിത്രത്തിന് 'ജീ ലെ സാറ' എന്നാണ് പേരിട്ടിരിക്കുന്നത്.

Also Read: മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

click me!