മഞ്ഞയിൽ മുങ്ങി സുന്ദരിയായി പ്രിയങ്ക ചോപ്ര; സഹോദരന്‍റെ ഹൽദി ആഘോഷ ചിത്രങ്ങള്‍ വൈറല്‍

ഡിസൈനർ അനിതാ ഡോംഗ്രെ ഡിസൈന്‍ ചെയ്തതാണ് പ്രിയങ്കയുടെ ലെഹങ്ക. എംബ്രോയ്ഡറി വര്‍ക്കുകള്‍ കൊണ്ടും ഗോട്ടാ-പാട്ടി വർക്കുകളും കൊണ്ട് നിറഞ്ഞതാണ് ഈ ലെഹങ്ക. 


ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ വിവാഹിതനാവുന്നു. നീലം ഉപാധ്യായയാണ് വധു. ഏറെക്കാലത്തെ ഡേറ്റിങ്ങിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ കുടുംബം ഹല്‍ദി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് ആടിപ്പാടി ഹല്‍ദി ആഘോഷിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. 

കുടുംബം മുഴുവന്‍ മഞ്ഞ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. മഞ്ഞ നിറത്തിലുള്ള ലെഹങ്കയായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. ഡിസൈനർ അനിതാ ഡോംഗ്രെ ഡിസൈന്‍ ചെയ്തതാണ് പ്രിയങ്കയുടെ ലെഹങ്ക. എംബ്രോയ്ഡറി വര്‍ക്കുകള്‍ കൊണ്ടും ഗോട്ടാ-പാട്ടി വർക്കുകളും കൊണ്ട് നിറഞ്ഞതാണ് ഈ ലെഹങ്ക. ചന്ദേരി സിൽക്കിൽ മുത്തുകളും സീക്വിനുകളും ഉള്‍പ്പെടുത്തിയാണ് എംബ്രോയ്ഡറി ലെഹങ്ക ഡിസൈന്‍ ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Priyanka (@priyankachopra)

 

ബോളിവുഡ് ഹിറ്റ് ഗാനങ്ങലായ മാഹി വെ, ചയ്യ ചയ്യ തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളെല്ലാം നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം നടന്ന സംഗീത് ചടങ്ങിനുള്ള ഡാന്‍സ് പ്രാക്ടീസിന്റെ ദൃശ്യങ്ങളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹചടങ്ങുകള്‍ക്കായി പ്രിയങ്ക ചോപ്ര മുംബൈയിലെത്തിയത്.

Also read: തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ബയോട്ടിന്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍


 

click me!