Homosexuality : 'ഹോമോസെക്ഷ്വാലിറ്റി' കളിയാക്കലിനും അപ്പുറം അറിയണം അവരുടെ മാനസിക മാനസിക സംഘർഷം

By Priya Varghese  |  First Published Mar 15, 2023, 9:54 AM IST

സമൂഹത്തിൽ വീടുകളിൽ തന്നെ ഒറ്റപ്പെട്ടു പോകേണ്ടി വരുമോ എന്ന ഭയം അവരെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. ആരും തന്നെ മനസ്സിലാകുന്നില്ല എന്ന അവസ്ഥ പലരിലും വിഷാദത്തിന് കാരണമാകുന്നു. തങ്ങൾക്ക് ഇഷ്ടമുള്ള ജീവിതവും, സ്വാതന്ത്ര്യവും അന്യമാകുന്നത് ആരെയാണ് വിഷമിപ്പിക്കാത്തത്? പലരും ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചു പോകുന്നു.
 


ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന നിലയിൽ പല വർഷങ്ങളിൽ കണ്ട വ്യക്തികൾ അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളെ അടിസ്ഥാനമാക്കി എഴുതുന്ന ഒരു ലേഖനമാണിത്. പലപ്പോഴും ഹോമോസെക്ഷ്വലായ വ്യക്തികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാൻ കഴിയുന്നില്ല, മറ്റുള്ളവർ അംഗീകരിക്കില്ല എന്ന ഭയം അവർക്കുള്ളതായി കാണാൻ കഴിയും. 

സമൂഹത്തിൽ, വീടുകളിൽ തന്നെ ഒറ്റപ്പെട്ടു പോകേണ്ടി വരുമോ എന്ന ഭയം അവരെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. ആരും തന്നെ മനസ്സിലാകുന്നില്ല എന്ന അവസ്ഥ പലരിലും വിഷാദത്തിന് കാരണമാകുന്നു. തങ്ങൾക്ക് ഇഷ്ടമുള്ള ജീവിതവും, സ്വാതന്ത്ര്യവും അന്യമാകുന്നത് ആരെയാണ് വിഷമിപ്പിക്കാത്തത്? പലരും ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചുപോകുന്നു.

Latest Videos

ഹിപ്നോട്ടിസത്തിലൂടെ അവരെ സമൂഹം ആഗ്രഹിക്കുന്നപോലെ ആക്കിമാറ്റണം എന്ന ആവശ്യവുമായി കുടുംബം സൈക്കോളജിസ്റ്റിനെ സമീപിക്കുമ്പോൾ അവരെ അവരായിത്തന്നെ അംഗീകരിക്കുകയാണ് വേണ്ടത് എന്നത് കേൾക്കാൻ പല കുടുംബങ്ങളും തയ്യാറല്ല. നിർബന്ധിതമായി അവരിൽ മാറ്റങ്ങൾ കൊണ്ടുവരാനാവില്ല എന്നതാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

സമൂഹത്തിൽ നിലനിൽക്കുന്ന മിഥ്യാധാരണകൾ... 

1.  ചെറിയ പ്രായത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതാണ് ഹോമോസെക്ഷ്വാലിറ്റിയുടെ കാരണം- സൈക്കോളജിസ്ററ് എന്ന നിലയിൽ അവരുമായി സംസാരിക്കുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് ചെറിയ പ്രായത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായാത് അല്ല ഹോമോസെക്ഷ്വാലിറ്റിക്കു കാരണം എന്നാണ്. പലരും ടീനേജിൽ എത്താറാവുന്ന സമയമാകുമ്പോഴേക്കും എതിർ ലിംഗത്തിൽ ഉള്ളവരോട് ആകർഷണം തോന്നുന്നില്ല എന്നത് മനസ്സിലാക്കി തുടങ്ങി എന്നാണ് പറഞ്ഞത്.

2.    കാഴ്ചയിൽ അവർ എല്ലാവരും സ്ത്രൈണത ഉള്ളവർ ആയിരിക്കും- ചില പെരുമാറ്റ രീതികൾ കണ്ട് മാതാപിതാക്കളോ സുഹൃത്തുക്കളോ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും പൂർണ്ണമായും മാതാപിതാക്കൾക്ക് പോലും ചിലപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് വരില്ല. അതുകൊണ്ടുതന്നെ അവരെ അതറിയിക്കുക എന്നത് തന്നെ വലിയ മാനസിക സമ്മർദ്ദം വ്യക്തികളിൽ ഉണ്ടാക്കുന്നുണ്ട്. 

3.    വിവാഹം കഴിഞ്ഞാൽ  ഈ പ്രശ്നങ്ങൾ മാറും- ഇവയൊന്നും അംഗീകരിച്ചു കൊടുക്കാൻ സാധ്യമല്ല വിവാഹത്തോടെ പൂർണ്ണമായും ഇതു മാറും എന്ന തെറ്റിദ്ധാരണയിൽ വിവാഹത്തിനായി ഇവരെ കുടുംബം പ്രേരിപ്പിച്ചേക്കാം. 

4.    ഹിപ്നോട്ടിസത്തിലൂടെ ഇതു മാറ്റിയെടുക്കാം- ഹിപ്നോട്ടിസം എന്നാൽ നിർബന്ധിച്ച് ആളുകളുടെ മനസ്സ് മാറ്റുന്ന ചികിത്സാ രീതിയാണ് എന്ന തെറ്റിദ്ധാരണ സമൂഹത്തിൽ ഉണ്ട്. ഏതു മനഃശാസ്ത്ര ചികിത്സയും മനസ്സിന്റെ സമ്മർദ്ദം കുറയ്ക്കാൻ ഉള്ളതാണ്. വ്യക്തികളുടെ സമ്മതമില്ലാതെ നിർബന്ധിതമായി നൽകുന്ന ഒന്നല്ല അത്. 

നിർബന്ധിത ചികിത്സ നല്കാൻ ശ്രമിക്കുന്നത് ആത്മഹത്യയിലേക്കുവരെ വ്യക്തികളെ നയിച്ചേക്കാം. എളുപ്പത്തിൽ എല്ലാവരോടും തുറന്നു സംസാരിക്കാൻ സാധിക്കുന്ന ഒരു വിഷയമല്ല എന്നതും അത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നതും പലരിലും വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു.

 

എഴുതിയത്: 

പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
ബ്രീത്ത് മൈൻഡ് കെയർ 
TMM  Hospital- Ramanchira Road 
തിരുവല്ല 
For Appointments Call: 8281933323  
Online/ Telephonic consultation available 

ആത്മവിശ്വാസം ഉയർത്താം, ജീവിത വിജയം നേടാം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

click me!