സന്തോഷവും അഭിമാനവും ഉണ്ടെന്നും ഗാർഡനിങും മണ്ണിനോട് അടുത്തിടപ്പെടുന്നതും ഇത്രമാത്രം മനസ്സിന് സമാധനം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മുമ്പ് പ്രീതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ് ആയത് ഗാർഡനിങ് ആണ്. സിനിമാ താരങ്ങൾ മുതല്‍ സാധാരണക്കാര്‍ വരെ വീട്ടിൽ പച്ചപ്പ് നിറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അടുക്കളത്തോട്ടങ്ങളിൽ നിന്നുള്ള വിളവെടുപ്പിന്റെ ചിത്രങ്ങളും വീഡിയോകളും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇത്തരത്തിൽ ബോളിവുഡ് നടി പ്രീതി സിന്റ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അടുക്കളത്തോട്ടത്തിൽ നിന്നും നാരങ്ങ വിളവെടുക്കുകയാണ് താരം. ഇതിന്റെ വീഡിയോ സഹിതം പ്രീതി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. അടുക്കളത്തോട്ടത്തെക്കുറിച്ച് തനിക്ക് അതിയായ അഭിമാനമുണ്ടെന്നും അതുകൊണ്ടാണ് വീഡിയോ പങ്കുവയ്ക്കുന്നതെന്നും പ്രീതി പറയുന്നു.
“ക്ഷമിക്കണം സുഹൃത്തുക്കളെ! എന്റെ ചെറിയ അടുക്കളത്തോട്ടത്തെക്കുറിച്ച് അതിയായ അഭിമാനമുണ്ട്, അത് പുറത്തുകാണിക്കാതിരിക്കാൻ കഴിയുന്നില്ല. എന്തെങ്കിലും നട്ടുപിടിപ്പിക്കുന്നതും അത് വളരുന്നത് കാണുന്നതും അവിശ്വസനീയമായ ഒരു വികാരമാണ്. ഇത് സാധ്യമാക്കിയ അമ്മാ… നിങ്ങളൊരു റോക്ക്സ്റ്റാറാണ്,” വീഡിയോ പങ്കുവച്ച് കൊണ്ട് പ്രീതി സിന്റ കുറിച്ചു.
ഗാർഡനിംഗിലും കൃഷിയിലുമൊക്കെ താൽപ്പര്യമുള്ള പ്രീതി മുൻപും കിച്ചൻ ഗാർഡനിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. സന്തോഷവും അഭിമാനവും ഉണ്ടെന്നും ഗാർഡനിങും മണ്ണിനോട് അടുത്തിടപ്പെടുന്നതും ഇത്രമാത്രം മനസ്സിന് സമാധനം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മുമ്പ് പ്രീതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ലോക്ക്ഡൗൺ കാലത്തെ പാചക പരീക്ഷണങ്ങളുടെ ചിത്രങ്ങളും വർക്കൗട്ട് വീഡിയോകളുമൊക്കെ പ്രീതി ആരാധകര്‍ക്കായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.
ഓണത്തിന് ആശാവര്‍ക്കര്‍മാരുടെ കരുതല്‍ തിരുവാതിര, ബോധവല്‍ക്കരണവുമായി ആരോഗ്യവകുപ്പ്