മുഖത്തെ കറുത്ത പാടുകള്‍ മുതല്‍ ചുളിവുകള്‍ വരെ; ഉരുളക്കിഴങ്ങ് ഇങ്ങനെ ഉപയോഗിക്കൂ...

By Web Team  |  First Published Aug 10, 2023, 8:40 AM IST

ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമായ ഇവ ചർമ്മസംരക്ഷണത്തിന് പല വിധത്തില്‍ സഹായിക്കുന്നു.


പല വീടുകളിലും ഭക്ഷണത്തില്‍ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. മിതമായ അളവില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിൻ സി, ബി6, മാംഗനീസ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയെല്ലാം ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ്, കലോറി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഉരുളക്കിഴങ്ങ് അമിതമായി കഴിച്ചാല്‍ വണ്ണം കൂടാന്‍ കാരണമാകും. 

ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമായ ഇവ ചർമ്മസംരക്ഷണത്തിന് പല വിധത്തില്‍ സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളുടെ സഹായത്തോടെ ചർമ്മത്തെ അപകടകരമായ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ഉരുളക്കിഴങ്ങിന് കഴിയും. 

Latest Videos

undefined

ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്കുകളും അവയുടെ ഉപയോഗങ്ങളും നോക്കാം... 

ഒന്ന്...

കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.

രണ്ട്...

കരുവാളിപ്പ് അഥവാ ടാന്‍ മാറാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഈ പാക്ക് ഉപയോഗിക്കുന്നത് ടാന്‍ മാറാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

മൂന്ന്...

ഉരുളക്കിഴങ്ങ് പകുതി ഉടച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍‌ നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

നാല്...

ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീരിലേയ്ക്ക് ഒരു തക്കാളി പിഴിഞ്ഞത് ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം  മുഖക്കുരു, കറുത്ത പാടുകൾ എന്നിവ മാറാൻ ഇത് സഹായിക്കും.

അഞ്ച്...

ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങ് നീരിൽ  രണ്ട് ടീസ്പൂൺ നാരങ്ങാനീര് ചേർത്ത്  മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണയൊക്കെ ഇത് പരീക്ഷിക്കുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും. 

ആറ്...

മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ്‌ ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍  കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഈ പാക്ക് സഹായിക്കും. 

ഏഴ്...

ഉരുളക്കിഴങ്ങ് നീര് കൈ മുട്ടിലെ ഇരുണ്ട നിറമുള്ള ഭാഗങ്ങളില്‍ പുരട്ടുന്നതും കറുത്ത നിറത്തെ അകറ്റാന്‍ സഹായിക്കും. 

എട്ട്... 

കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറാനും ഉരുളക്കിഴങ്ങ്​ സഹായിക്കും. ഇതിനായി ചെറിയ ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ  ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം.  ഉണങ്ങു​മ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: മുഖത്തെ ഇരുണ്ട പാടുകള്‍ അലട്ടുന്നുണ്ടോ? അടുക്കളയിലേയ്ക്ക് പോകൂ, അവിടെയുണ്ട് പരിഹാരം...

youtubevideo

click me!