കേരളത്തിലെ ഇന്നത്തെ ഫാഷന്‍ ട്രെൻഡിനെ കുറിച്ച് തുറന്നുസംസാരിച്ച് ഫാഷന്‍ ഡിസൈനറായ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് താരം സംസാരിച്ചത്.
ഒരുപാട് ആരാധകരുള്ള താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. കേരളത്തിലെ ഇന്നത്തെ ഫാഷന്‍ ട്രെൻഡിനെ കുറിച്ച് ഇപ്പോള്‍ തുറന്നുസംസാരിക്കുകയാണ് ഫാഷന്‍ ഡിസൈനര്‍ കൂടിയായ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് താരം സംസാരിച്ചത്.
ഒരു കോളേജില്‍ പോകുന്ന പെണ്‍കുട്ടിയുടെ അലമാരയില്‍ ഉറപ്പായും ഉണ്ടാകേണ്ട മൂന്ന് വസ്ത്രങ്ങള്‍ ഏതൊക്കെ എന്ന ചോദ്യത്തിന് പൂര്‍ണ്ണിമയുടെ മറുപടി ഇങ്ങനെ: വെള്ള ഷര്‍ട്ട്, ജീന്‍സ്, ബ്ലാക്ക് ഡ്രസ്സ്.. ഇത് മൂന്നും യുവതലമുറയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുടെ അലമാരയില്‍ ഉണ്ടാകണം. സ്കേര്‍ട്ടും ഉണ്ടാകുന്നത് നല്ലതാണ്- പൂര്‍ണ്ണിമ പറഞ്ഞു. ഇന്നത്തെ ഫാഷന്‍ ട്രെൻഡ് സാരിയാണെന്നാണ് പൂര്‍ണ്ണിമയുടെ അഭിപ്രായം. 'ഇന്ന് ഒരുപാട് പെണ്‍കുട്ടികള്‍ സാരിയുടുത്ത് കാണുന്നുണ്ട്, അത് നല്ലതാണ്. സാരിയുടുക്കുന്ന പെണ്‍കുട്ടികളുടെ ആത്മവിശ്വാസവും കംഫര്‍ട്ടും വളരെ വലുതാണ് എന്നും പൂര്‍ണ്ണിമ പറഞ്ഞു.
ഒരാള്‍ക്ക് ചേരുന്ന വസ്ത്രം എങ്ങനെ തെരഞ്ഞെടുക്കാം എന്ന ചോദ്യത്തിന് പൂര്‍ണ്ണമയുടെ മറുപടി ഇങ്ങനെ: 'നിങ്ങള്‍ക്ക് കംഫര്‍ട്ടബിളായിട്ടുള്ളത് മാത്രം തെരഞ്ഞെടുക്കുക എന്നതാണ് എന്‍റെ രീതി. നമ്മുടെ ശരീരത്തിന് ഇണങ്ങുന്നത് ധരിക്കാന്‍ ശ്രദ്ധിക്കുക. എല്ലാ നിറങ്ങളിലുളള വസ്ത്രങ്ങളും പരീക്ഷിച്ചുനോക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ചേരുന്ന നിറങ്ങള്‍ ഏതാണെന്നും ഏത് ചേരില്ല എന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ഏത് വസ്ത്രം ആണെങ്കില്‍ നമ്മള്‍ അതില്‍ ആത്മവിശ്വാസമുണ്ടാകണം എന്നതാണ് പ്രധാനം'- പൂര്‍ണ്ണിമ പറഞ്ഞു.