മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. തന്‍റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ കുറിച്ചും ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ചും പൂര്‍ണ്ണിമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ്സുതുറക്കുകയാണ്.
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. തന്‍റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ കുറിച്ചും ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ചും പൂര്‍ണ്ണിമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ്സുതുറക്കുകയാണ്.
വസ്ത്രധാരണത്തിലെ ഇഷ്ടങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് തന്‍റെ പേഴ്സണാലിറ്റിയുമായി ചേര്‍ന്നുപോകുന്നതാണ് താന്‍ എപ്പോഴും തെരഞ്ഞെടുക്കുന്നത് എന്നാണ് പൂര്‍ണ്ണിമ പറഞ്ഞത്. 'എനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്തതോ പറക്കാന്‍ പോകുന്ന പോലെത്തയോ ആയ വസ്ത്രങ്ങള്‍ ധരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുളള കാര്യമാണ്. എന്‍റെ അലമാരയില്‍ കൂടുതലും കോട്ടണ്‍ വസ്ത്രങ്ങളാണുള്ളത്'- പൂര്‍ണ്ണിമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
undefined
ഇന്ന് ഫാഷന്‍ സങ്കല്‍പങ്ങള്‍ മാറി. എല്ലാവരും ഇതിനെ കുറിച്ച് വളരെയധികം ധാരണയുളളവരാണ് എന്നും പൂര്‍ണ്ണിമ പറയുന്നു. 'ഫാഷന്‍ എനിക്ക് ചെറുപ്പത്തിലെ ഇഷ്ടമുള്ള കാര്യമായിരുന്നു. ഫാഷനെ കുറിച്ച് പഠിക്കാന്‍ പോകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അന്ന് കേരളത്തില്‍ ഫാഷനെ കുറിച്ച് പഠിക്കാനുള്ള അവസരങ്ങളും കുറവായിരുന്നു. പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നൊരു ലേബൽ ഉണ്ടാകണമെന്ന ആദ്യ ആഗ്രഹം ഇന്ദ്രന്‍റെതാണ്. കല്ല്യാണം കഴിഞ്ഞ സമയത്തായിരുന്നു അത്. അന്ന് അത് അത്ര കാര്യമായി എടുത്തില്ല. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് കുട്ടികള്‍ ഒക്കെ വലുതായപ്പോഴാണ് ഇനി എങ്കിലും തുടങ്ങാം എന്ന് വിചാരിച്ചത്'- പൂര്‍ണ്ണിമ പറഞ്ഞു.
'തന്‍റെയുള്ളില്‍ ഒരു ഫാഷന്‍ ഡിസൈനറുണ്ടെന്ന് തിരിച്ചറിഞ്ഞത് ചുറ്റുമുളളവരും പ്രേക്ഷകരുമാണെന്നും പൂര്‍ണ്ണിമ പറയുന്നു. ഏഷ്യാനെറ്റിന്‍റെ തന്‍റെ യുവര്‍ ചോയ്സ് പരിപാടിയിലൂടെയാണ് താന്‍ അവതാരികയായി എത്തുന്നത്. അന്നൊക്കെ പ്രേക്ഷകര്‍ കത്തുകളിലൂടെ തന്‍റെ വസ്ത്രത്തെ കുറിച്ചും കമ്മലിനെ കുറിച്ചും പൊട്ടിനെ കുറിച്ചുമൊക്കെ എഴുതിയിരുന്നു. ഞാന്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമാകുന്നുണ്ട് എന്ന് തോന്നിയത് അപ്പോഴാണ്. 2013ലാണ് പ്രാണ തുടങ്ങിയത്'- പൂര്‍ണ്ണിമ പറയുന്നു.