മാതളത്തിന്‍റെ തൊലി കളയേണ്ട, വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍; അറിയാം ഗുണങ്ങള്‍...

By Web Team  |  First Published Jun 11, 2023, 9:48 AM IST

ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തിന്റെ തൊലിയും. കോശങ്ങളുടെ വളർച്ചയ്ക്കും ചർമ്മത്തിലെ കൊളാജന്റെ തകർച്ചയ്ക്കും മാതളത്തിന്‍റെ തൊലി സഹായിക്കും. 


നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  വിറ്റാമിൻ എ, സി, കെ, ബി, ഇ തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. കൂടാതെ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്.

ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മാതള പഴം പോലെ തന്നെ ഗുണങ്ങൾ ഉള്ളതാണ് മാതളത്തിന്റെ തൊലിയും. കോശങ്ങളുടെ വളർച്ചയ്ക്കും ചർമ്മത്തിലെ കൊളാജന്റെ തകർച്ചയ്ക്കും മാതളത്തിന്‍റെ തൊലി സഹായിക്കും. മാതളനാരങ്ങയ്ക്കും അതിന്‍റെ തൊലിക്കും ആന്‍‌റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. മുഖത്തെചുളിവുകൾ, മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവ അകറ്റാന്‍ മാതളം സഹായിക്കും. 

Latest Videos

undefined

ഒന്ന്...

മാതളത്തിൽ തൊലികൾ വെയിലത്ത് ഉണക്കി പൊടിച്ചെടുക്കണം. ശേഷം ഒരു ടീസ്പൂണ്‍ മാതളത്തിൽ തൊലി പൊടിച്ചതും ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും  രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും, ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും.

രണ്ട്...

രണ്ട് ടേബിൾസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ കടലമാവ്, രണ്ട് ടേബിൾസ്പൂൺ പാൽ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക.  20 മിനിറ്റിന് ശേഷം കഴുകി കളയുക.

മൂന്ന്...

മൂന്ന് ടേബിൾസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചതിലേയ്ക്ക്, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ ഈ പാക്ക് സഹായിക്കും. 

നാല്...

മാതളനാരങ്ങ വിത്തുകൾ പൊടിച്ചതിലേയ്ക്ക ഒരു ടീസ്പൂൺ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. മുഖം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: ദിവസവും സ്ട്രോബെറി കഴിക്കൂ; അറിയാം ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

click me!