പൊള്ളുന്ന വെയിലില്‍ പേരയ്ക്ക വില്‍ക്കുന്ന വയോധികയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കിലോയ്ക്ക് 20 രൂപ നിരക്കിലാണ് മുത്തശ്ശി പേരയ്ക്ക വില്‍ക്കുന്നത്.
പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകിച്ച് പ്രായമായവരോട് കാണിക്കുന്ന സ്നേഹം, സഹാനുഭൂതി എന്നിവ സൂചിപ്പിക്കുന്ന വീഡിയോകള്‍ക്ക് കാഴചക്കാര്‍ ഏറെയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്.
പൊള്ളുന്ന വെയിലില്‍ പേരയ്ക്ക വില്‍ക്കുന്ന വയോധികയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കിലോയ്ക്ക് 20 രൂപ നിരക്കിലാണ് മുത്തശ്ശി പേരയ്ക്ക വില്‍ക്കുന്നത്. രണ്ട് കിലോ പേരയ്ക്ക മാത്രമാണ് വിറ്റുപോയത്. ബാക്കി പേരയ്ക്ക കൂടി വില്‍ക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനത്തില്‍ അതുവഴി പോയത്.
പൊള്ളുന്ന വെയിലില്‍ ഇരിക്കുന്ന വയോധികയെ കണ്ട് അദ്ദേഹം വാഹനം നിര്‍ത്തുകയായിരുന്നു. ശേഷം അവരോട് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. ഈ പേരയ്ക്ക മുഴുവന്‍ വാങ്ങിയാല്‍ വെയിലില്‍ ഇരിക്കാതെ വീട്ടിലേയ്ക്ക് പോകുമോ എന്നാണ് പൊലീസുകാരന്‍ മുത്തശ്ശിയോട് ചോദിച്ചത്. പോകും എന്നായിരുന്നു അവരുടെ മറുപടി. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മുത്തശ്ശിക്ക് 100 രൂപ നല്‍കിയിട്ട് വീട്ടില്‍ പോയി വിശ്രമിക്കാന്‍ പറയുകയായിരുന്നു. അദ്ദേഹത്തിന്‍റെ സഹായത്തിന് മുത്തശ്ശി നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.
ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ 1.3 മില്ല്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേര്‍ ഈ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും പൊലീസ് ഉദ്യോഗസ്ഥന് എല്ലാ നന്മയും ഉണ്ടാകട്ടെ എന്നും ചിലര്‍ കമന്‍റ് ചെയ്തു. എല്ലാവരും സഹജീവികളോട് ഇങ്ങനെ പെരുമാറട്ടെ എന്നും പൊലീസ് ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട് എന്നും ചിലര്‍ പറഞ്ഞു.
बुजर्ग अम्मा बेच रही थी अमरूद, तभी पहुंच गई पुलिस.. और फिर.. वीडियो ने सोशल मीडिया पर मचाई धूम pic.twitter.com/h3drcjlzox
— Bundeli Bauchhar (@bundelibauchhar)
Also Read: ഇത്രയും ക്ഷമയുള്ള രോഗിയെ കണ്ടിട്ടുണ്ടോ? എക്‌സ് റേ എടുക്കാനെത്തിയ ആനയുടെ വീഡിയോ വൈറല്‍