ബിക്കിനിയില്‍ ബോഡി പോസിറ്റിവിറ്റി നൃത്തവുമായി തൻവി; വീഡിയോ വൈറല്‍

By Web Team  |  First Published Jan 3, 2023, 7:42 AM IST

പര്‍പ്പിള്‍ ബിക്കിനിയിലാണ് പുതിയ വീഡിയോയില്‍ തന്‍വി എത്തുന്നത്. പഠാനിലെ ഗാനത്തിന് ബീച്ചിലൂടെ നടന്ന് ചുവടുവയ്ക്കുകയാണ് തന്‍വി. 


'ബോഡി ഷെയിമിങ്' എന്ന വാക്ക് ഇപ്പോള്‍ പലര്‍ക്കും പരിചിതമാണ്. വണ്ണം കൂടിയതിന്‍റെയും മെലിഞ്ഞിരിക്കുന്നതിന്‍റെയും പേരിൽ, നിറത്തിന്‍റെയും ഉയരത്തിന്‍റെയും പേരില്‍... അങ്ങനെ പലതിനും മറ്റുള്ളവരുടെ പരിഹാസം നേരിടേണ്ടിവന്നവര്‍ നിരവധിയാണ്.  ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് ഇന്ന് നിരന്തരം പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇപ്പോഴിതാ ബോളിവുഡ് ചിത്രം പഠാനിലെ 'ബേഷരം' പാട്ടിന് ചുവടുവയ്ക്കുന്ന സാമൂഹിക മാധ്യമ താരം തന്‍വി ഗീത രവിശങ്കറിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും ഫാഷനെ കുറിച്ചുമൊക്കെ തന്‍സി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

പര്‍പ്പിള്‍ ബിക്കിനിയിലാണ് പുതിയ വീഡിയോയില്‍ തന്‍വി എത്തുന്നത്. പഠാനിലെ ഗാനത്തിന് ബീച്ചിലൂടെ നടന്ന് ചുവടുവയ്ക്കുകയാണ് തന്‍വി. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ ചെയ്യുകയും ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയും ജീവിക്കുകയും ചെയ്യുന്നത് ചെയ്യുന്നത് മറ്റുള്ളവരെ നിങ്ങളെയോർത്ത് ലജ്ജിപ്പിക്കുന്നുണ്ടെങ്കിൽ (ബേഷരം) അതിലൊരു കുഴപ്പവും ഇല്ലെന്നും അതൊരു രസമാണെന്നും തന്‍വി വീഡിയോ പങ്കുവച്ച് കുറിച്ചു. നമ്മള്‍ 2023-ലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നും മാപ്പപേക്ഷിക്കാൻ തയ്യാറാകാത്തതിൽ കുറഞ്ഞൊന്നും നമ്മിൽ നിന്ന് ലോകത്തിന് ലഭിക്കില്ലെന്നും തൻവി കുറിക്കുന്നു. 

Latest Videos

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് തന്‍വി വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനോകം തന്നെ അരലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്തു. ഡിസംബർ 12-നാണ് പഠാനിലെ ബേഷരം രം​ഗ് എന്ന ​ഗാനം പുറത്തിറങ്ങിയത്. എന്നാൽ വലിയ വിവാദമാണ് ​ഗാനവുമായി ബന്ധപ്പെട്ട് ഉയർന്നത്. ചിത്രത്തിലെ നായികയായ ദീപിക പദുക്കോൺ കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചിരിക്കുന്നു എന്നതാണ് വിവാദത്തിന് കാരണം. ബേഷരം രം​ഗ് എന്ന ​ഗാനം റിലീസായ ദിവസം മുതൽ ​പാട്ടിനെതിരെ സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.


Also Read: ബ്ലൂ ബ്രാലെറ്റും ജാക്കറ്റും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ മലൈക അറോറ; ചിത്രങ്ങള്‍ വൈറല്‍

click me!