തലമുടി കളർ ചെയ്യാന്‍ 'പ്ലാനു'ണ്ടോ? എങ്കില്‍, ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

By Web Team  |  First Published Jan 4, 2023, 4:56 PM IST

കളറിംഗ് എന്നത് ഒരു കെമിക്കല്‍ ട്രീറ്റ്‌മെന്റായത് കൊണ്ടത് തലമുടിക്ക് വളരെയധികം ദോഷം ആണെന്ന കാര്യം ആദ്യമേ പറയാം. 


തലമുടിയില്‍ ഇന്ന് പലതരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ തലമുടി കളർ ചെയ്യുന്നവരുടെ എണ്ണം ഇന്ന് ഏറെ കൂടിയിട്ടുണ്ട്. വ്യത്യസ്തമായ പലതരം നിറങ്ങളാണ് തലമുടിക്കായി ഇക്കൂട്ടര്‍ കണ്ടെത്തുന്നത്. ചുവപ്പ്, പച്ച, നീല, മഞ്ഞ അങ്ങനെ പലതരത്തിലുള്ള കളറാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.  

കളറിംഗ് എന്നത് ഒരു കെമിക്കല്‍ ട്രീറ്റ്‌മെന്റായത് കൊണ്ടത് തലമുടിക്ക് വളരെയധികം ദോഷം ആണെന്ന കാര്യം ആദ്യമേ പറയാം. എന്തായാലും തലമുടി കളർ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

ഒന്ന്...

തലമുടി കളര്‍ ചെയ്യാനായി തീരുമാനിക്കുമ്പോള്‍ ആദ്യം നല്ലൊരു ഹെയര്‍ സ്റ്റൈലിസ്റ്റിനെ തന്നെ തെരഞ്ഞെടുക്കുക. അതാണ് നിങ്ങളുടെ തലമുടിയുടെ രക്ഷയ്ക്ക് നല്ലത്. 

രണ്ട്...

കളറിംഗ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി കണ്ടീഷന്‍ ചെയ്തിരിക്കണം. അതുപോലെ തന്നെ കളറിങ്ങിന് ശേഷവും ചെയ്യുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്. 

മൂന്ന്...

തിരഞ്ഞെടുക്കുന്ന ഉല്‍പ്പന്നം കൈയിലോ ചെവിക്ക് പുറകിലോ പുരട്ടി അലര്‍ജിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. ഒപ്പം തന്നെ തിരഞ്ഞെടുത്ത നിറം ഏതാനും മുടിയിഴകളില്‍ പുരട്ടി തലമുടിക്ക് ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

നാല്...

നിറം നല്‍കുന്നതിന് മുമ്പ് തലമുടി മുഖത്തിന് ചേര്‍ന്ന ആകൃതിയില്‍ മുറിയ്ക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ മുഖത്തിന് ചേരുന്ന രീതിയില്‍ വെട്ടിയതിന് ശേഷം കളര്‍ ചെയ്യാം. 

അഞ്ച്...

കളറിംഗ് ചെയ്ത തലമുടി 72 മണിക്കൂര്‍ കഴുകരുത്. ചൂട് വെള്ളത്തിന്റെ ഉപയോഗം കളര്‍ മങ്ങുന്നതിന് കാരണമാകും. അതും ശ്രദ്ധിക്കുക. 

ആറ്...

കളറിംഗ് ചെയ്ത മുടിക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കളര്‍ പ്രൊട്ടക്ഷന്‍ ഉള്ള ഷാംമ്പൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക. ഇടയ്ക്കിടക്ക് ഷാംമ്പൂ ചെയ്യുന്നതും ഒഴിവാക്കണം. 

Also Read: സ്തനാര്‍ബുദത്തിന് സ്തനം മുറിക്കേണ്ടതുണ്ടോ എന്ന് കമന്‍റ്; പരിഹസിക്കുന്നവരോട് ഛവിയുടെ മറുപടി

click me!