ബാക്ക്‌ഫ്‌ളിപ്‌സ് അഥവാ കരണംമറിയല്‍ അസാധാരണ മെയ്‌വഴക്കമുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ ഇവിടെ ഈ പ്രാവ് അനായാസം നിരവധി തവണയാണ് ബാക്ക്‌ഫ്‌ളിപ്‌സ് ചെയ്യുന്നത്.
സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അതില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു പ്രാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'ബാക്ക്‌ഫ്‌ളിപ്‌സ്' ചെയ്യുന്ന പ്രാവിനെ ആണ് വീഡിയോയില്‍ കാണുന്നത്. ബാക്ക്‌ഫ്‌ളിപ്‌സ് അഥവാ കരണംമറിയല്‍ അസാധാരണ മെയ്‌വഴക്കമുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ ഇവിടെ ഈ പ്രാവ് അനായാസം നിരവധി തവണയാണ് ബാക്ക്‌ഫ്‌ളിപ്‌സ് ചെയ്യുന്നത്. 'ബ്യൂട്ടന്‍ ഗെബീഡിയന്‍' എന്ന ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരിടത്തായി കുറേ പ്രാവുകളെ കാണാം. അവ തങ്ങളുടെ തീറ്റ തേടുകയാണ്. അതിനിടെയാണ് കൂട്ടത്തിലുള്ള ഒരു പ്രാവിന്‍റെ ഈ അഭ്യാസം. പിറകിലേയ്ക്ക് മറിഞ്ഞ് ചിറകുകള്‍ അടിക്കുകയായിരുന്നു പ്രാവ്.
Pigeon doing backflips.. pic.twitter.com/fx51KYL522
— Buitengebieden (@buitengebieden)
1.8 മില്യണ്‍ വ്യൂസ് ആണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. മനോഹരമായ വീഡിയോ എന്നും തികഞ്ഞ അഭ്യാസി എന്നുമൊക്കെ ആണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
അതേസമയം, ഒരുകൂട്ടം പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു കുരുന്നിന്‍റെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൈയില്‍ കരുതിയിരുന്ന പ്ലേറ്റിലെ ഭക്ഷണം ഒരു വടി ഉപയോഗിച്ചെടുത്ത് പക്ഷികള്‍ക്ക് നല്‍കുകയായിരുന്നു ഈ ബാലന്‍. പക്ഷികള്‍ വളരെ സ്നേഹത്തോടെ അത് ഭക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. 1.5 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. സഹജീവി സ്‌നേഹത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
Also Read: ഇനിയില്ല 'തടവറ'; റാണി, ബ്രൂണി, ബ്രൂണോ ഒടുവില്‍ ജയിലില്‍ നിന്നും വീട്ടിലേയ്ക്ക് !