കഴിഞ്ഞ ദിവസങ്ങളിലായി ട്വിറ്ററില്‍ ശ്രദ്ധേയമാകുന്നൊരു ചിത്രം സത്യമാണോ അതോ വ്യാജമാണോ എന്ന് ഏവരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. അസാധാരണമാംവിധം നീണ്ട മൂക്കോടുകൂടിയ ഒരാളുടെ ചിത്രമാണിത്. കാഴ്ചയില്‍ തന്നെ ഒരുപാട് കാലപ്പഴക്കമുള്ള ചിത്രമാണിതെന്ന് വ്യക്തമാകും.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വ്യത്യസ്തമായതും പുതുമയുള്ളതുമായി വിവരങ്ങളാണ് നാം അറിയുന്നത്. വീഡിയോകളിലൂടെയോ ചിത്രങ്ങളിലൂടെയോ കുറിപ്പുകളിലൂടെയോ എല്ലാം ഇത്തരത്തില്‍ നമ്മെ തേടിയെത്തുന്ന പുത്തൻ അറിവുകള്‍ അനവധിയാണ്.
എന്നാലിവയില്‍ എന്തെല്ലാം വിശ്വസിക്കണം, എന്തെല്ലാം വ്യാജമാണ് എന്ന് പ്രത്യക്ഷത്തില്‍ നമുക്ക് അറിയാൻ കഴിയണമെന്നില്ല. ഇതെക്കുറിച്ച് വിശദമായി അന്വേഷിച്ചാലൊരുപക്ഷെ യാഥാര്‍ത്ഥ്യം പിടികിട്ടാം.
സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ട്വിറ്ററില്‍ ശ്രദ്ധേയമാകുന്നൊരു ചിത്രം സത്യമാണോ അതോ വ്യാജമാണോ എന്ന് ഏവരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. അസാധാരണമാംവിധം നീണ്ട മൂക്കോടുകൂടിയ ഒരാളുടെ ചിത്രമാണിത്. കാഴ്ചയില്‍ തന്നെ ഒരുപാട് കാലപ്പഴക്കമുള്ള ചിത്രമാണിതെന്ന് വ്യക്തമാകും. ഇതില്‍ കാണുന്ന വ്യക്തിയുടെ ഹെയര്‍സ്റ്റൈലും മറ്റും വര്‍ഷങ്ങള്‍ക്ക് ഒരുപാട് വര്‍ഷങ്ങള്‍ക്ക് പിറകിലുള്ളത് തന്നെ.
എന്നാലിത് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നൊരു വ്യക്തിയാണോ അതോ സിനിമയിലെയോ നോവലിലെയോ കഥാപാത്രമാണോ പെയിന്‍റിംഗ് ആണോ എന്നെല്ലാം സംശയം തോന്നാം. പക്ഷേ സംഗതി ഇദ്ദേഹം ജീവിച്ചിരുന്ന വ്യക്തി തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം.
ലോകത്തിലെ ഏറ്റവും നീളമേറിയ മൂക്കും ഇദ്ദേഹത്തിന്‍റേതാണെന്നാണ് പല രേഖകളും പറയുന്നത്. 18ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇംഗ്ലീഷ് സര്‍ക്കസ് കലാകാരനായ തോമസ് വെഡ്ഡര്‍ ആണത്രേ ഇത്.
പല നാടുകളും കറങ്ങി സര്‍ക്കസ് അഭ്യാസങ്ങള്‍ നടത്തി ജീവിക്കുന്ന സംഘത്തിലെ കലാകാരനായിരുന്നു ഇദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മൂക്കായിരുന്നു ഇദ്ദേഹത്തെ എവിടെയും സവിശേഷനാക്കിയിരുന്നത്. 7.5 ആണത്രേ ഇദ്ദേഹത്തിന്‍റെ അസാധാരണമായ മൂക്കിന്‍റെ നീളം.
Thomas Wadhouse was an English circus performer who lived in the 18th century. He is most famously known for having the world's longest nose, which measured 7.5 inches (19 cm) long. pic.twitter.com/Gx3cRsGXxd
— Historic Vids (@historyinmemes)
'ഹിസ്റ്റോറിക് വിഡ്സ്' എന്ന ട്വിറ്റര്‍ പേജിലൂടെയാണ് തോമസ് വെഡ്ഡറിന്‍റെ ചിത്രം ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ പല പ്രസിദ്ധീകരണങ്ങളിലും മറ്റും ഇദ്ദേഹത്തെ കുറിച്ച് വിശദമായി വന്നിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും തോമസ് വെഡ്ഡറെ അറിയില്ല എന്നതാണ് സത്യം. ഗിന്നസ് ലോക റെക്കോര്‍ഡിലും തോമസ് വെഡ്ഡറിനായി ഒരു പേജ് നീക്കിവയ്ക്കപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഏറ്റവും നീളമേറിയ മൂക്കിന്‍റെ പേരില്‍ റെക്കോര്‍ഡുള്ളത് മെഹമത് ഒസ്യുറെക് എന്ന തുര്‍ക്കിക്കാരന്‍റെ പേരിലാണ്. 3.46 ഇഞ്ച് നീളമാണ് ഇദ്ദേഹത്തിന്‍റെ മൂക്കിനുള്ളത്.
Also Read:- അസാധാരണമാം വിധത്തിലുള്ള മൂക്ക്; യുവതിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു...