സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന നായ; ഇതൊക്കെ കണ്ട് പഠിക്കൂ എന്ന് കമന്‍റുകള്‍...

By Web Team  |  First Published Jan 11, 2024, 2:58 PM IST

'ഫിൻ' എന്നാണ് ഈ മിടുക്കൻ നായയുടെ പേര്. ഫിന്നിനെ കുറിച്ചുള്ള വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ഫിന്നിന്‍റെ ഉടമയായ സ്റ്റെഫെൻ ആണ്. 


സോഷ്യല്‍ മീഡിയ പലപ്പോഴും നമുക്കൊരു അത്ഭുതലോകമായി തോന്നാം. അത്രമാത്രം വൈവിധ്യമാര്‍ന്ന കാഴ്ചകളും അറിവുകളുമെല്ലാം നമുക്ക് വിരല്‍ത്തുമ്പ് വരെ കൊണ്ടെത്തിച്ച് തരുന്നൊരിടമാണല്ലോ അത്. നമ്മളില്‍ അതിശയമോ, ആകാംക്ഷയോ അല്ലെങ്കില്‍ ചിന്തകളോ നിറയ്ക്കുന്ന- നമ്മെ പഠിക്കാൻ പ്രേരിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ എടുക്കാനാകും എന്നതാണ് സത്യം. 

പലരും പക്ഷേ സോഷ്യല്‍ മീഡിയയെ ഇത്തരത്തില്‍ ആരോഗ്യകരമായി ഉപയോഗിക്കാത്തതാണ് പ്രശ്നമാകുന്നത്. കാണുന്ന ഓരോ കാഴ്ചയില്‍ നിന്നും നമുക്കെന്ന് മാറ്റിവയ്ക്കാൻ എന്തെങ്കിലുമൊരു അറിവിന്‍റെയോ സന്തോഷത്തിന്‍റെയോ അംശം കിട്ടാതിരിക്കില്ലല്ലോ!

Latest Videos

ഇപ്പോഴിതാ ഒരേസമയം നമ്മെ അതിശയിപ്പിക്കുകയും രസിപ്പിക്കുകയും ഒപ്പം തന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്നൊരു വളര്‍ത്തുനായയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. 

'ഫിൻ' എന്നാണ് ഈ മിടുക്കൻ നായയുടെ പേര്. ഫിന്നിനെ കുറിച്ചുള്ള വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ഫിന്നിന്‍റെ ഉടമയായ സ്റ്റെഫെൻ ആണ്. 

ഫിന്നിന് വളരെ വ്യത്യസ്തമായൊരു ശീലമുണ്ട്. ഈ ശീലം ഫിന്നിന്‍റെ നിത്യച്ചെലവുകള്‍ക്കുള്ള പണം കണ്ടെത്തുന്നതിന് സ്റ്റെഫെന് ഉപയോഗപ്രദവും ആയിരിക്കുകയാണ്. ചുറ്റുപാടുകളിലെല്ലാം ഓടിനടന്ന് ഒഴിഞ്ഞ കാനുകളും കുപ്പികളുമെല്ലാം പെറുക്കിവരുന്നതാണ് ഫിന്നിന്‍റെ വ്യത്യസ്തമായ ശീലം.

എന്തുകൊണ്ടാണ് ഇവൻ ഇത് ചെയ്യുന്നത് എന്നറിയില്ല. പക്ഷേ ഫിൻ കൊണ്ടുവരുന്ന കുപ്പിയും കാനുമെല്ലാം സ്റ്റെഫെൻ ശേഖരിച്ചുവയ്ക്കും. ഒടുവില്‍ എല്ലാം വില്‍പനയ്ക്ക് കൊടുക്കും. ഇതിന് ചെറിയ എന്തെങ്കിലും പൈസയും കിട്ടും. ഇക്കുറി അങ്ങനെ കിട്ടിയ പണം കൊണ്ട് ഫിന്നിന് കളിപ്പാട്ടവും ഷാമ്പൂവും വാങ്ങിയിരിക്കുകയാണ്. ഇതിന്‍റെ വീഡിയോ സ്റ്റെഫെൻ പങ്കുവച്ചാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

നിരവധി പേരാണ് രസകരമായ വീഡിയോ കണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും ഫിൻ മാതൃകയാണെന്നും ജോലി ചെയ്യാൻ മടിയുള്ളവര്‍ക്കെല്ലാം ഫിന്നിനെ കണ്ടുപഠിക്കാമെന്നുമെല്ലാം കമന്‍റുകളില്‍ കുറിച്ചിരിക്കുകയാണ് ഏറെ പേര്‍. വൈറലായ, രസകരമായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

Also Read:- തെരുവില്‍ കിടന്നുറങ്ങുന്നയാളെ തട്ടിവിളിച്ചപ്പോള്‍ കണ്ടത്; ഞെട്ടിക്കുന്ന വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!